ന്യൂഡല്‍ഹി: കെ റെയിലിന് തല്‍കാലം അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്രസർക്കാർ. കേരളം നല്‍കിയ ഡിപിആർ അപൂർണമാണെന്ന് പറഞ്ഞ കേന്ദ്ര സർക്കാർ പദ്ധതി സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി.
Silverline Project: ഡിപിആർ അപൂർണം; കെ റെയിലിന് തല്‍കാലം അനുമതിയില്ലെന്ന് കേന്ദ്ര സർക്കാർ
എംപിമാരായ എൻ.കെ പ്രേമചന്ദ്രൻ, കെ മുരളീധരൻ എന്നിവർ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് മറുപടി നല്‍കിയത്
എംപിമാരായ എൻ.കെ പ്രേമചന്ദ്രൻ, കെ മുരളീധരൻ എന്നിവർ ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവാണ് മറുപടി നല്‍കിയത്. ഏറ്റെടുക്കേണ്ട റെയില്‍വേ ഭൂമിയുടെ കണക്ക് കാണിക്കണം. പരിസ്ഥിതി പഠനം നടത്തിയിട്ടില്ല. ടെക്‌നിക്കല്‍ ഫീസിബിലിറ്റി റിപ്പോർട്ട് ഡിപിആറില്‍ ഇല്ല. ഇക്കാര്യങ്ങൾ പരിശോധിച്ച് മാത്രമേ അന്തിമ തീരുമാനം എടുക്കാനാകൂ എന്നാണ് റെയില്‍വേ മന്ത്രാലയത്തിന്‍റെ നിലപാട്.
Read more: കെ-റെയിൽ; 7000 പേര്‍ക്ക് വീടുകള്‍ നഷ്‌ടമാകും, 9 ആരാധനാലയങ്ങള്‍ പൊളിച്ച് മാറ്റണം