കേരളം

kerala

ETV Bharat / bharat

റെയിൽ‌വേ ട്രാക്കിൽ വീണ കുട്ടിയുടെ ജീവൻ രക്ഷിച്ച് ജീവനക്കാരൻ - Vangani

വീഡിയോ വൈറലായതോടെ മയൂർ ഷെൽകെയെ അഭിനന്ദിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി.

CR man races before speeding train to save kid  mayur shelke  railway employee saves kid in thane  railway employee saves kid who fell onto railway track  റെയിൽ‌വേ ട്രാക്കിൽ വീണ കുട്ടിയുടെ ജീവൻ രക്ഷിച്ച് ജീവനക്കാരൻ  റെയിൽ‌വേ ട്രാക്ക്  റെയിൽ‌വേ ട്രാക്ക് കുട്ടി  റെയിൽ‌വേ ട്രാക്ക് കുട്ടി രക്ഷപ്പെടുത്തൽ  വംഗാനി  വംഗാനി റെയിൽ‌വേ സ്‌റ്റേഷൻ  Vangani Station  Vangani  thane
റെയിൽ‌വേ ട്രാക്കിൽ വീണ കുട്ടിയുടെ ജീവൻ രക്ഷിച്ച് ജീവനക്കാരൻ

By

Published : Apr 19, 2021, 7:32 PM IST

മുംബൈ: സ്വന്തം ജീവൻ പണയം വച്ച് റെയിൽ‌വേ ട്രാക്കിൽ വീണ കുട്ടിയുടെ ജീവൻ രക്ഷിച്ച് റെയിൽ‌വേ ജീവനക്കാരൻ. താനെയിലെ വംഗാനി റെയിൽവേ സ്‌റ്റേഷനിൽ തിങ്കളാഴ്‌ച രാവിലെയായിരുന്നു സംഭവം. പോയിന്‍റ്‌സുമാനായി ജോലി ചെയ്യുന്ന മയൂർ ഷെൽകെയാണ് ആ നിമിഷത്തിൽ രക്ഷകനായത്. ഇതിന്‍റെ വീഡിയോ വൈറലായതോടെ മയൂർ ഷെൽകെയെ അഭിനന്ദിച്ച് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തി.

പ്ലാറ്റ്‌ഫോമിലൂടെ ഒരു സ്‌ത്രീയോടൊപ്പം നടന്നു വരുന്ന കുട്ടി അബദ്ധത്തിൽ ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഈ സമയം ഒരു പാസഞ്ചര്‍ ട്രെയിന്‍ എതിർദിശയിൽ നിന്ന് വരികയും ചെയ്യുന്നുണ്ടായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന നിമിഷമാണ് മയൂർ ഷെൽകെ രക്ഷകനായത്. ഓടിയെത്തിയ ഷെൽകെ കുട്ടിയെ ട്രാക്കില്‍ നിന്ന് മാറ്റി.

കുട്ടിയുടെ അമ്മയ്‌ക്ക് കാഴ്‌ചാവെല്ലുവിളിയുണ്ട്. കുട്ടി റെയിൽ‌വേ ട്രാക്കിൽ വീണെന്ന് അവര്‍ മനസിലാക്കുമ്പോഴേക്കും ഷെൽകെ രക്ഷിച്ചിരുന്നു. സ്വന്തം ജീവൻ പണയപ്പെടുത്തി കുട്ടിയുടെ ജീവൻ രക്ഷിച്ച മയൂർ ഷെൽ‌ക്കെയുടെ പ്രവൃത്തിയിൽ അഭിമാനിക്കുന്നുവെന്നാണ് കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയല്‍ ട്വിറ്ററിൽ കുറിച്ചത്.

ABOUT THE AUTHOR

...view details