ഇന്ന് ജനശതാബ്ദി ഓടില്ല - Kannur-Alappuzha Express
കണ്ണൂര്‍ - ആലപ്പുഴ എകസ്പ്രസ് ഷൊര്‍ണ്ണൂര്‍ വരെ മാത്രം
അറ്റക്കുറ്റപ്പണിയെ തുടർന്ന് ട്രെയിൻ സർവീസുകളിൽ മാറ്റം
തിരുവനന്തപുരം:സംസ്ഥാനത്തെ ട്രെയിൻ സര്‍വീസുകളില്‍ മാറ്റം. ഇന്നത്തെ തിരുവനന്തപുരം - കണ്ണൂര്‍ (02082), കണ്ണൂര്‍ - തിരുവനന്തപുരം (02081) ജനശതാബ്ദി ട്രെയിൻ എന്നിവ റദ്ദാക്കി. കണ്ണൂര്‍ - ആലപ്പുഴ എകസ്പ്രസ് ഷൊര്‍ണ്ണൂര്‍ വരെ മാത്രമെ ഉണ്ടാവുകയുള്ളൂ. ഷൊര്‍ണൂര്‍ യാര്‍ഡില്‍ അറ്റക്കുറ്റ പണി നടക്കുന്നത് കൊണ്ടാണ് സര്‍വീസുകളില്‍ മാറ്റം.