തമിഴ്നാട്: തമിഴ്‌നാട് മുന്‍ മന്ത്രി സി.വിജയഭാസ്കറിന്‍റെ വീട്ടില്‍ അഴിമതി വിരുദ്ധ വകുപ്പ് റെയ്‌ഡ്. എഐഎഡിഎംകെ സർക്കാരില്‍ ആരോഗ്യ മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി.വിജയഭാസ്കറിന്‍റെയും ഭാര്യ രമ്യയുടെയും പേരില്‍ ആന്‍റി കറപ്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് കേസ് എടുത്തിട്ടുണ്ട്.
തമിഴ്നാട് മുന്‍ മന്ത്രി സി. വിജയഭാസ്കറിന്‍റെ വീട്ടില്‍ റെയ്‌ഡ് - റെയ്‌ഡ്
അനധികൃതമായി സ്വത്ത് സമ്പാദിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സി.വിജയഭാസ്കറിന്‍റെയും ഭാര്യ രമ്യയുടെയും പേരില്‍ അഴിമതി വിരുദ്ധ വകുപ്പ് കേസ് എടുത്തു.
മുന്‍ എഐഎഡിഎംകെ മന്ത്രി സി.വിജയഭാസ്കറിന്‍റെ വീട്ടില്‍ ആന്‍റി കറപ്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്‍റ് റെയ്‌ഡ്
ആന്‍റി കറപ്ഷന്‍ ഉദ്യോഗസ്ഥര്‍ തമിഴ്‌നാട്ടിലെ അദ്ദേഹത്തിന്‍റെ വീടുകളിലും ഓഫീസുകളിലും ബന്ധുക്കളുടെ വീടുകളിലും റെയ്‌ഡ് നടത്തുന്നുണ്ട്. ഇന്ന് രാവിലെയാണ് റെയ്‌ഡ് ആരംഭിച്ചത്. ചെന്നൈ, ചെങ്കല്‍പേട്ട്, കാഞ്ചീപുരം, കോയമ്പത്തൂര്‍, ട്രിച്ചി, പുതുക്കോട്ടൈ എന്നിവയുള്‍പ്പെടെ 43 സ്ഥലങ്ങളിലാണ് റെയ്‌ഡ് നടത്തുന്നത്.
ALSO READ:ദളിത് വിരുദ്ധ പരാമർശം : ക്രിക്കറ്റ് താരം യുവരാജ് സിങ് അറസ്റ്റിൽ