ചെന്നൈ: തമിഴ് മക്കൾക്കൊപ്പം തറയിലിരുന്ന് കൂൺ ബിരിയാണിയും സാലഡും കഴിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തമിഴ് യൂട്യൂബ് ചാനലായ ''വില്ലേജ് കുക്കിംഗ് ചാനലിലാണ് '' രാഹുൽ ഗാന്ധി പങ്കെടുത്തത്. ബിരിയാണി കഴിച്ചതിന് ശേഷം ''ബിരിയാണി നല്ലായിറുക്ക്'' എന്ന രാഹുലിന്‍റെ കോംപ്ലിമെന്‍റും എത്തി. 76 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സുള്ള യൂട്യൂബ് ചാനലാണ് വില്ലേജ് കുക്കിംഗ് ചാനൽ. വീഡിയോ ഇറങ്ങി രണ്ട് മണിക്കൂറായപ്പോഴേക്കും നാലര ലക്ഷം ആൾക്കാരാണ് വീഡിയോ കണ്ടത്.
''ബിരിയാണി നല്ലായിറുക്ക്''; തമിഴ്‌നാട്ടിൽ താരമായി രാഹുൽ ഗാന്ധി - ദേശിയ വാർത്ത
വീഡിയോ ഇറങ്ങി രണ്ട് മണിക്കൂറായപ്പോഴേക്കും നാലര ലക്ഷം ആൾക്കാരാണ് വീഡിയോ കണ്ടത്.
![''ബിരിയാണി നല്ലായിറുക്ക്''; തമിഴ്‌നാട്ടിൽ താരമായി രാഹുൽ ഗാന്ധി Rahul's kind gesture in a youtube channel goes viral തമിഴ്നാട്ടിൽ താരമായി രാഹുൽ ഗാന്ധി രാഹുൽ ഗാന്ധി വാർത്ത rahul gandhi news ദേശിയ വാർത്ത national news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10437566-706-10437566-1612006528734.jpg)
''ബിരിയാണി നല്ലായിറുക്ക്''; തമിഴ്‌നാട്ടിൽ താരമായി രാഹുൽ ഗാന്ധി
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി തമിഴ്നാട്ടിൽ സംഘടിപ്പിച്ച ''രാഹുലിൻ തമിഴ് വണക്കം'' എന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു രാഹുൽ ഗാന്ധി .
രാഹുലിനൊപ്പം കാരൂർ എംപി ജ്യോതി മണി ,കോൺഗ്രസ് സംസ്ഥാനതല നേതാവ് ഗുണ്ടറാവു എന്നിവരും ഉണ്ടായിരുന്നു.