ഹൈദരാബാദ്: രാജ്യം നേരിടുന്ന വാക്‌സിൻ ക്ഷാമം ചൂണ്ടിക്കാട്ടി കേന്ദ്രത്തിനെതിരെ വീണ്ടും പോർവിളി ഉയർത്തിയിരിക്കുകയാണ് രാഹുൽ ഗാന്ധി. വാക്‌സിൻ ക്ഷാമം ചോദ്യം ചെയ്‌തതിന് തന്നെ ആക്ഷേപിച്ച കേന്ദ്രമന്ത്രിമാരോട് ജൂലൈ എത്തിയിട്ടും എന്തുകൊണ്ട് ഇപ്പോഴും രാജ്യത്ത് വാക്‌സിൻ ലഭ്യമായില്ലെന്ന് അദ്ദേഹം ട്വിറ്ററിലൂടെ ചോദിച്ചു.
ജൂലൈയിലെ വാക്‌സിൻ ലഭ്യതയെക്കുറിച്ചുള്ള ശരിയായ വസ്‌തുത കേന്ദ്രം ജനങ്ങളെ അറിയിക്കണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയ്‌ക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.
'അഹങ്കാരത്തിനും അജ്ഞതയ്‌ക്കും വാക്‌സിനില്ല': ഹർഷ വർധൻ
'ജൂലൈയിലെ വാക്‌സിൻ വിതരണത്തെക്കുറിച്ച് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ പ്രശ്‌നമെന്താണ്? അഹങ്കാരത്തിനും അജ്ഞതയ്‌ക്കുമുള്ള വൈറസിന് വാക്‌സിൻ ഇല്ല. നേതൃമാറ്റത്തെക്കുറിച്ച് ഇനിയെങ്കിലും കോൺഗ്രസ് ആലോചിക്കണം' എന്നായിരുന്നു ഹർഷ വർധന്‍റെ മറുപടി.
കോൺഗ്രസിനെതിരെ സ്‌മൃതി ഇറാനിയും
കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയും വാക്‌സിൻ വിഷയത്തിൽ കോൺഗ്രസിനെതിരെ കൊമ്പുകോർത്തു. രാജസ്ഥാൻ കോൺഗ്രസ് സർക്കാർ സ്വകാര്യ കമ്പനികളിൽ നിന്നും ബ്രോക്കർമാർ വഴി ഒരു ലക്ഷം രൂപയ്ക്ക് ഗുണനിലവാരമില്ലാത്ത ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ വാങ്ങി. എന്നാൽ സംസ്ഥാനത്ത് ഇപ്പോൾ വാക്‌സിൻ ചവറ്റുകുട്ടയിലാണെന്നും ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ ശൂന്യമാണെന്നും പരിഹാസരൂപേണ ഇറാനി ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്ത് വാക്‌സിൻ സ്വീകരിച്ചവർ 17.2 കോടി
അതേസമയം രാജ്യത്ത് 17.2 കോടി ജനങ്ങൾ കുറഞ്ഞത് ആദ്യഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചതായി നീതി ആയോഗ് അംഗം ഡോ. വി കെ പോൾ അറിയിച്ചു. രാജ്യത്തുടനീളം ഇതുവരെ 34,00,76,232 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 4,00,312 കൊവിഡ് കേസുകളും 853 മരമവും റിപ്പോർട്ട് ചെയ്‌തു.
Also Read:രാഹുൽ വാക്‌സിനേഷനില്‍ തെറ്റിദ്ധാരണ പരത്തുന്നു ; വിമർശനവുമായി ചൗഹാൻ