കർഷക സമരത്തിൽ ജനങ്ങൾ പങ്കാളികളാകണമെന്ന് രാഹുൽ ഗാന്ധി - രാഹുൽ ഗാന്ധി വാർത്ത
രാജ്യത്തെ ഇന്ധനവില വർധനവിനെതിരെയും അദ്ദേഹം പ്രതികരിച്ചു.
കർഷക സമരത്തിൽ ജനങ്ങൾ പങ്കാളികളാകണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: മോദി സർക്കാരിനെതിരായ കർഷകരുടെ പ്രതിഷേധത്തിൽ പങ്കുചേരാൻ ജനങ്ങളോട് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കൂടാതെ രാജ്യത്തെ ഇന്ധനവില വർധനവിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ''അവകാശങ്ങൾ നേടിയെടുക്കാനാണ് മോദി സർക്കാരിനെതിരെ കർഷകർ ശബ്‌ദമുയർത്തുന്നത്. ഈ പ്രതിഷേധത്തിൽ നമ്മൾ ജനങ്ങൾ അവർക്കൊപ്പം പങ്കാളികളാകണമെന്ന് ''രാഹുൽ ട്വീറ്റ് ചെയ്‌തു.