കേരളം

kerala

ETV Bharat / bharat

ജനങ്ങളുമായുള്ള ബന്ധം തിരികെ പിടിക്കാന്‍ കോണ്‍ഗ്രസ് ; കശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ രാഹുല്‍ പദയാത്രയ്ക്ക് - ചിന്തന്‍ ശിബിർ പദയാത്ര കരട് പ്രമേയം

ചിന്തന്‍ ശിബിറില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കള്‍ രാജ്യവ്യാപകമായി പദയാത്രകള്‍ നടത്തണമെന്ന് കരട് പ്രമേയം ശുപാര്‍ശ ചെയ്‌തിരുന്നു

rahul to embark on padyatra  Congress foot march from kashmir to kanyakumari  rahul gandhi foot march  രാഹുല്‍ ഗാന്ധി പദയാത്ര  കശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ പദയാത്ര  കോണ്‍ഗ്രസ് രാജ്യവ്യാപകമായി പദയാത്ര  ചിന്തന്‍ ശിബിര്‍ പദയാത്ര ശിപാര്‍ശ  ചിന്തന്‍ ശിബിർ പദയാത്ര കരട് പ്രമേയം  chintan shivir latest news
ജനങ്ങളുമായുള്ള ബന്ധം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ്; കശ്‌മീര്‍ മുതല്‍ കന്യാകുമാരി വരെ രാഹുലിന്‍റെ പദയാത്ര

By

Published : May 15, 2022, 1:06 PM IST

ഉദയ്‌പൂര്‍ (രാജസ്ഥാന്‍): ജനങ്ങളുമായുള്ള ബന്ധം തിരിച്ചുപിടിക്കാന്‍ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കശ്‌മീര്‍ മുതൽ കന്യാകുമാരി വരെ പദയാത്ര നടത്തും. ഉദയ്‌പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിറില്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പടെയുള്ള നേതാക്കാള്‍ രാജ്യവ്യാപകമായി പദയാത്രകള്‍ നടത്തണമെന്ന് കരട് പ്രമേയം ശുപാര്‍ശ ചെയ്‌തിരുന്നു. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വർഷം അവസാനത്തോടെ പദയാത്ര ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങൾ അറിയിച്ചു.

കോണ്‍ഗ്രസിന്‍റെ ജനക്ഷേമ പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്‍റെ വീഴ്‌ചകളും ജനങ്ങളുടെ ദുരിതവും ഉയർത്തിക്കാട്ടി സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുന്ന സമാനമായ പദയാത്ര സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗമാണ് പദയാത്ര സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക. താഴേത്തട്ടില്‍ ജനങ്ങളുമായുള്ള ബന്ധം നഷ്‌ടമായെന്ന് ശിബിറിനായി രൂപീകരിച്ച സമിതി വിലയിരുത്തിയിരുന്നു.

Also read: ചിന്തൻ ശിബിറിന് ഇന്ന് സമാപനം ; നിര്‍ദേശങ്ങള്‍ക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗീകാരം നല്‍കും, ഉദയ്‌പൂര്‍ പ്രഖ്യാപനം വൈകീട്ട്

പണപ്പെരുപ്പം, സാമ്പത്തിക പ്രശ്‌നങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തി കേന്ദ്ര സർക്കാരിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി തുടക്കമിടണമെന്നും ചിന്തന്‍ ശിബിറില്‍ ആവശ്യമുയർന്നിരുന്നു. ശിബിറില്‍ ചര്‍ച്ചയ്ക്കായി രൂപീകരിച്ച ആറ് സമിതികള്‍ സമർപ്പിച്ച ശിപാർശകൾ സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേരുന്ന കോൺഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചർച്ച ചെയ്‌ത് അംഗീകാരം നല്‍കും. ഇതിന് ശേഷം ഉദയ്‌പൂര്‍ പ്രഖ്യാപനം എന്ന പേരില്‍ കോണ്‍ഗ്രസിന്‍റെ കർമ പദ്ധതി പുറത്തിറക്കും.

ABOUT THE AUTHOR

...view details