ന്യൂഡല്‍ഹി:സമ്പദ് വ്യവസ്ഥ കൈകാര്യം ചെയ്യുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന സമ്പദ്‌വ്യവസ്ഥയെ എങ്ങനെ തകര്‍ക്കാം കഴിയും എന്നതിനെ സംബന്ധിച്ച ഒരു പഠനവിഷയമാണ് മോദി സര്‍ക്കാറിന്‍റെ ഭരണമെന്ന് രാഹുല്‍ ഗാന്ധി പരിഹസിച്ചു. രാജ്യത്ത് കല്‍ക്കരി ക്ഷാമം കാരണം വൈദ്യുതി പ്രതിസന്ധി ഉടലെടുത്ത പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
"വൈദ്യുതി പ്രതിസന്ധി, തൊഴില്‍ പ്രതിസന്ധി, കാര്‍ഷിക പ്രതിസന്ധി, വിലക്കയറ്റം... പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എട്ട് വര്‍ഷ കാലത്തെ ദുര്‍ഭരണം ലോകത്തിലെ ഏറ്റവു വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നിനെ എങ്ങനെ തകര്‍ക്കാം എന്നതിനെ സംബന്ധിച്ച ഒരു പഠനവിഷയമാണ്", രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു.