ന്യൂഡല്‍ഹി:പെട്രോൾ- ഡീസല്‍ വിലവർദ്ധനവില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേന്ദ്രത്തിന്‍റെ നികുതി കൊള്ളയാണ് വില വര്‍ദ്ധനവിന് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. പെട്രോള്‍- ഡീസല്‍ വില 35 പൈസ കൂടി വര്‍ധിച്ച സാഹചര്യത്തിലാണ് രാഹുലിന്‍റെ വിമര്‍ശനം.
രാജ്യത്തെ പെട്രോള്‍ -ഡീസല്‍ പമ്പുകളില്‍ ഏറ്റവും ഉയര്‍ന്ന വിലയാണ് നിലവില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വിവേചനമില്ലാതെ നികുതി പരിച്ച സര്‍ക്കാറിനെ ജനങ്ങള്‍ പുറത്താക്കിയ കഥകള്‍ നാം കേട്ടിട്ടുണ്ട്. നികുതിയില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ ഏറെ അസന്തുഷ്ടരായിരുന്നു. ഇത് പിന്നീട് സര്‍ക്കാറിനെ തന്നെ താഴെയിറക്കാന്‍ കാരണമാകുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.