ന്യൂഡൽഹി: ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പട്ടിക നല്‍കുന്നതിനിടെ സ്‌ത്രീ അക്രമണത്തിനിരയായ സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ വിമർശിച്ച് രാഹുല്‍ ഗാന്ധി.
സംസ്ഥാനത്ത് നടക്കുന്ന അക്രമണങ്ങളെ മാസ്റ്റർസ്ട്രോക്ക് എന്നാണ് ബിജെപി വിശേഷിപ്പിക്കുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
സ്ത്രീയെ ആക്രമിച്ച ബിജെപി പ്രവർത്തകരുടെ നടപടികള്‍ അതിരുകടന്നതായി കോൺഗ്രസ് ജനറൽ സെക്രട്ടറിയും ഉത്തര്‍പ്രദേശിന്‍റെ പ്രത്യേക ചുമതലയുള്ള നേതാവുമായ പ്രിയങ്ക ഗാന്ധി ആരോപിച്ചു.
ഏതാനും വർഷങ്ങൾക്കുമുമ്പ് ബലാത്സംഗത്തിനിരയായ പെൺകുട്ടി ഒരു ബിജെപി എംഎൽഎയ്‌ക്കെതിരെ ശബ്ദമുയർത്തി. അതിന് അവളെയും കുടുംബത്തെയും കൊല്ലാൻ ശ്രമിച്ചു. ഇന്ന് നാമനിർദ്ദേശ പത്രിക നൽകാനെത്തിയ സ്‌ത്രീയെ തടഞ്ഞ ബിജെപി എല്ലാ പരിധികളും മറികടന്നുവെന്ന് പ്രിയങ്ക ട്വീറ്റ് ചെയ്‌തു. സ്‌ത്രീയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ടാഗ് ചെയ്‌തായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.