കേരളം

kerala

ETV Bharat / bharat

Rahul On Caste Census : കേന്ദ്രം ഒളിച്ചോടുകയാണ്, അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ്‌ നടത്തും : രാഹുല്‍ ഗാന്ധി - പ്രധാനമന്ത്രി നരേന്ദ്ര മോദി

Congress Leader Rahul Gandhi About Caste Census: ജാതി സെന്‍സസ് സുപ്രധാനമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

Rahul  BJP Running Away From Caste Census  ജാതി സെന്‍സസില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍  കേന്ദ്ര സര്‍ക്കാര്‍  അധികാരത്തിലെത്തിയാല്‍ സെന്‍സസ്‌ നടത്തും  രാഹുല്‍ ഗാന്ധി  Rahul Gandhi  BJP Running Away From Caste Census  Rahul Gandhi About Caste Census  പ്രധാനമന്ത്രി  പ്രധാനമന്ത്രി നരേന്ദ്ര മോദി  ഒബിസി വിഷയം
BJP Running Away From Caste Census Said Rahul Gandhi

By ETV Bharat Kerala Team

Published : Sep 25, 2023, 8:10 PM IST

ഛത്തീസ്‌ഗഡ് : ഒബിസി വിഷയത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധി (Rahul Gandhi Against PM).കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ്‌ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്‌ഗഡിലെ ബിലാസ്‌പൂര്‍ ജില്ലയില്‍ മുഖ്യമന്ത്രി ഗ്രാമീണ്‍ ആവാസ്‌ ന്യായ്‌ യോജനയുടെ (Mukhyamantri Gramin Awas Nyay Yojna ) ഉദ്ഘാടന ശേഷം റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ നടത്തിയ റാലിയില്‍ സംസാരിക്കവേ കോണ്‍ഗ്രസ് തുരുമ്പിച്ച പാര്‍ട്ടിയാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് പിന്നാലെയാണ് സര്‍ക്കാറിനെതിരെ രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത് (Rahul Gandhi On Caste Census). ജാതി സെന്‍സസിനെ കുറിച്ച് പാര്‍ലമെന്‍റില്‍ സംസാരിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലിരുന്നപ്പോള്‍ നടത്തിയ ജാതി സെന്‍സസിന്‍റെ വിവരങ്ങള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് പുറത്ത് വിടാത്തതെന്നും അത്തരമൊരു സംഭവത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ടോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. എന്നാല്‍ അധികാരത്തില്‍ എത്തിയാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് നടപ്പിലാക്കും. 2011ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ജാതി സെന്‍സസ്‌ ജനസംഖ്യ റെക്കോര്‍ഡാണെന്നും അദ്ദേഹം പറഞ്ഞു. ഈ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാറിന്‍റെ പക്കലുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അതൊന്നും വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ ആദ്യ പടിയായി ഒബിസി പങ്കാളിത്തം ഉറപ്പാക്കാന്‍ ജാതി സെന്‍സസ്‌ നടത്തും.

എംപിമാരും എംഎല്‍എമാരും ചേര്‍ന്നല്ല സര്‍ക്കാര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. സെക്രട്ടറിമാരും ക്യാബിനറ്റ് സെക്രട്ടറിമാരും ചേര്‍ന്നാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങളിലായുളള 90 സെക്രട്ടറിമാരില്‍ 3 പേര്‍ മാത്രമാണ് ഒബിസിക്കാര്‍. ഛത്തീസ്‌ഗഡില്‍ നടപ്പാക്കുന്ന ആവാസ്‌ ന്യായ്‌ യോജനയിലൂടെ സമൂഹത്തിലെ നിര്‍ധനര്‍ക്കും പാവപ്പെട്ടവര്‍ക്കും പ്രയോജനം ലഭിക്കും.

ഇതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് പണം ലഭിക്കും. കൂടാതെ ഛത്തീസ്‌ഗഡില്‍ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളുകള്‍ കൂടുതലായി തുറക്കും. മുംബൈ എയര്‍പോര്‍ട്ട് അടക്കം അദാനി വിട്ടുകൊടുത്തു. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ബിജെപി സ്വകാര്യവത്‌കരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details