ബെംഗളൂരു: കർണാടകയിലെ മൈസൂരു ജില്ലയിൽ രണ്ട് സമുദായങ്ങൾ തമ്മിലുള്ള ഒന്നിക്കലിന് നിമിത്തമായി ഭാരത് ജോഡോ യാത്ര. മൂന്ന് പതിറ്റാണ്ട് നീണ്ട സംഘർഷത്തിനൊടുവിൽ ലിംഗായത്ത്, ദലിത് വിഭാഗങ്ങളാണ് ഒന്നിച്ചത്. ഞായറാഴ്‌ചയാണ്(ഒക്‌ടോബര്‍ 2) ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ രാഹുൽ ഗാന്ധി ജില്ലയിൽ എത്തിയത്.
ഇവിടെ പരസ്‌പരം പോരെടുത്ത് നിന്നിരുന്ന ഈ രണ്ട് സമുദായങ്ങളേയും ബന്ധിപ്പിക്കുന്ന തകർന്ന ഒരു റോഡ് രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന്‍റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ നന്നാക്കിയിരുന്നു. ഈ റോഡിന് ഭാരത് ജോഡോ റോഡ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്‌തു. ഇതോടെയാണ് 1993 ലെ ഏറ്റുമുട്ടലിനെ തുടർന്ന് 29 വർഷക്കാലമായി അസ്വാരസ്യം ഉണ്ടായിരുന്ന രണ്ട് സമുദായങ്ങളും ഒന്നിച്ചത്.