വാരാണസി:രാഹുൽ ഗാന്ധിയുടെ വിമാനത്തിന് തിങ്കളാഴ്‌ച രാത്രി വാരാണസിയിലെ ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ അനുമതി നിഷേധിച്ചുവെന്ന് ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ജയ് റായ്. അതേസമയം വിമാനത്താവള അധികൃതർ ആരോപണം നിഷേധിച്ചു.
രാഹുൽ ഗാന്ധിയുടെ വിമാനത്തിന് അനുമതി നിഷേധിച്ചെന്ന് കോൺഗ്രസ് നേതാവ്, ആരോപണം തളളി എയര്‍പോര്‍ട്ട് അധികൃതര്‍
വാരാണസിയിലേക്കുള്ള ട്രിപ്പ് രാഹുൽ ഗാന്ധി തന്നെ റദ്ദാക്കിയതാണെന്ന് വിമാനത്താവള അധികൃതർ. ആരോപണത്തിൽ ഉറച്ച് നിന്ന് കോൺഗ്രസ്
'വയനാട്ടിൽ നിന്ന് മടങ്ങുമ്പോൾ രാഹുൽ ഗാന്ധിയുടെ വിമാനം ബാബത് (ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം) വിമാനത്താവളത്തിൽ ഇറങ്ങാനിരുന്നതായിരുന്നു. താനും മറ്റ് പാർട്ടി നേതാക്കളും രാഹുൽ ഗാന്ധിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. എന്നാൽ അവസാന നിമിഷം വിമാനത്താവള അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. ഒടുക്കം രാഹുൽ ഗാന്ധി രാജ്യതലസ്ഥാനത്തേക്ക് മടങ്ങി' അജയ് റായ് മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, രാഹുൽ ഗാന്ധിയുടെ വിമാനത്തിന് ഇറങ്ങാൻ അനുമതി നിഷേധിച്ചെന്ന ആരോപണം വാരാണസി എയർപോർട്ട് ഡയറക്‌ടർ ആര്യാമ സന്യാൽ നിഷേധിച്ചു. മാത്രമല്ല വിമാനത്തിന്‍റെ ട്രിപ്പ് എ.ആർ എയർവേയ്‌സാണ് റദ്ദാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 13ന് രാത്രി 9.16ന് ഇമെയിൽ വഴിയാണ് ട്രിപ്പ് റദ്ദാക്കിയ വിവരം വാരാണസി എയർ ട്രാഫിക് കൺട്രോളറെ എയർവേയ്‌സ് അറിയിച്ചത്. ഓപ്പറേറ്റർ ഫ്ലൈറ്റ് റദ്ദാക്കിയതിനാൽ നിങ്ങളുടെ പ്രസ്‌താവന ശരിയാക്കണമെന്ന് വിമാനത്താവള അധികൃതർ ഔദ്യോഗിക ട്വിറ്ററിലൂടെ അറിയിച്ചു.