ജലവാർ (രാജസ്ഥാൻ):ഭാരത് ജോഡോ യാത്രക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചവർക്ക് 'ഫ്ലൈയിംഗ് കിസ്' നൽകി രാഹുൽ ഗാന്ധി. യാത്ര കാണാൻ തടിച്ചുകൂടിയ ബിജെപി അനുകൂലികൾ മോദി മോദി എന്ന് ആർത്തുവിളിച്ചപ്പോഴായിരുന്നു രാഹുൽ ഗാന്ധിയുടെ രസകരമായ മറുപടി.
മോദിക്ക് ജയ് വിളിച്ച് ആള്‍ക്കൂട്ടം; ചിരിച്ചുകൊണ്ട് ഫ്ലൈയിംഗ് കിസ് നല്‍കി രാഹുല്‍ ഗാന്ധി, വൈറല്‍ വീഡിയോ - ഫ്ലൈയിംഗ് കിസ്
യാത്ര കാണാൻ നിന്നവരിൽ ചിലർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പറഞ്ഞ് ജയ് വിളിച്ചപ്പോഴായിരുന്നു രാഹുൽ ഗാന്ധി ഫ്ലൈയിംഗ് കിസ് നൽകിയത്.
അഗർ മാൽവ ജില്ലയിൽ ജോഡോ യാത്ര കടന്നുപോകുന്നതിനിടെയാണ് സംഭവം. മോദി..മോദി എന്ന് വിളിച്ചവർക്ക് നേരെ രാഹുൽ ഗാന്ധി ആദ്യം കൈ വീശി കാണിച്ചു. ഒപ്പമുള്ളവരോടും കൈ വീശിക്കാണിക്കാൻ ആവശ്യപ്പട്ടു. ആർപ്പുവിളികൾ ഉയർത്തിയവരെയും രാഹുൽ ഗാന്ധി പ്രോത്സാഹിപ്പിച്ചു. തുടർന്നാണ് ഫ്ലൈയിംഗ് കിസ് നൽകിയത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി.
ഭാരത് ജോഡോ യാത്ര ഇപ്പോൾ രാജസ്ഥാനിലാണ്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, പ്രദേശ് കോൺഗ്രസ് കമ്മിറ്റി മേധാവി ഗോവിന്ദ് സിങ് ദോതസ്ര, മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്, നിരവധി മന്ത്രിമാരും എംഎൽഎമാരും രാഹുൽ ഗാന്ധിയെ അനുഗമിക്കുന്നുണ്ട്.