ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ബസില്‍ യാത്ര ചെയ്യുന്ന വീഡിയോ വൈറല്‍. കണ്ണിങ്ഹാം റോഡിലെ 'കഫേ കോഫി ഡേ' ഔട്ട്‌ലറ്റില്‍ നിന്ന് കാപ്പി കുടിച്ചതിന് പിന്നാലെ ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാര്‍ഥികളോടും സ്‌ത്രീകളോടും സംസാരിച്ചതിന് ശേഷം ബിഎംടിസി (ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍) ബസില്‍ കയറുകയായിരുന്നു. ബസില്‍ യാത്രക്കാരോട് അദ്ദേഹം സംസാരിച്ചു.
കണ്ടും കേട്ടും ചോദിച്ചറിഞ്ഞും പ്രചാരണം; ബസില്‍ 'കോമണ്‍ മാനായി' രാഹുല്‍ ഗാന്ധി; വീഡിയോ വൈറല്‍ - കഫേ കോഫി ഡേ
കര്‍ണാടകയില്‍ ബസ് യാത്ര ചെയ്‌ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബസ് യാത്രികരോട് പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞുള്ള പ്രചാരണം.
ബസ് യാത്രക്കാരായ സ്‌ത്രീകളുടെയും വിദ്യാര്‍ഥികളുടെയും പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, ബിഎംടിസി, കെഎസ്‌ആര്‍ടിസി ബസുകളില്‍ സ്‌ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര എന്നിങ്ങനെയുള്ള വിഷയങ്ങളില്‍ ചര്‍ച്ച നടത്തി. സംസ്ഥാനം നേരിടുന്ന ഗതാഗത പ്രശ്‌നങ്ങളെ കുറിച്ച് സ്‌ത്രീകളും കുട്ടികളും രാഹുല്‍ ഗാന്ധിയോട് സംസാരിച്ചതിന് ശേഷം ലിംഗരാജപുരത്ത് രാഹുല്‍ ഗാന്ധി ഇറങ്ങി.
രാഹുല്‍ ഗാന്ധിയുടെ സ്‌കൂട്ടര്‍ യാത്രയും വൈറലും:രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം നടത്തിയ പ്രചാരണത്തിനിടെ കര്‍ണാടകയില്‍ യുവാവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന വീഡിയോ വൈറലായിരുന്നു. ഡെലിവറി ബോയ്‌യുടെ കൂടെ പിന്‍സീറ്റില്‍ ഹെല്‍മെറ്റ് ധരിച്ച് യാത്ര ചെയ്യുന്നതിന്‍റെ വീഡിയോയാണ് പുറത്ത് വന്നത്. കര്‍ണാടകയില്‍ മെയ് 10ന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കാനിരിക്കെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ദൃശ്യങ്ങള്‍ വൈറലായത്. തിങ്കളാഴ്‌ചയോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് സമാപനമായി.