കേരളം

kerala

ETV Bharat / bharat

Rahul Gandhi | അയോഗ്യത മാറിയതിന് ശേഷം ആദ്യം, രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും ; തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവും തിരികെ അനുവദിച്ചു - അപകീർത്തി കേസ്

അപകീർത്തി കേസിൽ അയോഗ്യത മാറിയ ശേഷം ഇന്ന് ആദ്യമായി രാഹുൽ ഗാന്ധി വയനാട്ടിലെത്തും

Rahul Gandhi  Rahul Gandhi leaves for Wayanad  Tughlaq Lane bungalow  Rahul Gandhi Tughlaq Lane bungalow  Rahul Gandhi will come to Wayanad  രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി ഇന്ന് വയനാട്ടിലെത്തും  തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ്  അപകീർത്തി കേസ്  രാഹുൽ പാർലമെന്‍റിൽ
Rahul Gandhi

By

Published : Aug 12, 2023, 11:30 AM IST

Updated : Aug 12, 2023, 1:19 PM IST

കോഴിക്കോട്: എംപി സ്ഥാനം തിരിച്ച് കിട്ടിയതിന് പിന്നാലെ രാഹുൽ ഗാന്ധി ആദ്യമായി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ സന്ദർശനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ നഗരത്തിലാണ് ആദ്യ പരിപാടി. എംപിയുടെ കൈത്താങ്ങ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച ഒൻപത് വീടുകളുടെ താക്കോൽ പൊതുസമ്മേളത്തിൽ കൈമാറും. വൻ സ്വീകരണത്തിനുള്ള ഒരുക്കങ്ങളാണ് കൽപ്പറ്റയിൽ പുരോഗമിക്കുന്നത്.

പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നടക്കുന്ന പരിപാടിയിൽ കാൽലക്ഷം പ്രവർത്തകരെത്തുമാണ് പ്രതീക്ഷിക്കുന്നത്. എഐസിസി, കെപിസിസി നേതാക്കളെല്ലാം ഇന്ന് കൽപ്പറ്റയിലെത്തും. നാളെ 11ന് മാനന്തവാടി നല്ലൂർനാട് അംബേദ്‌ക്കർ മെമ്മോറിയൽ കാൻസർ സെന്‍ററിന്‍റെ എച്ച്.ടി കണക്ഷന്‍റെ ഉദ്‌ഘാടനവും രാഹുൽ നിർവഹിക്കും.

വൈകിട്ട് ആറരയ്‌ക്ക് കോടഞ്ചേരിയിലെ കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്‌മെന്‍റ് സെന്‍ററിന്‍റെ ശിലാസ്ഥാപനവും നിർവഹിക്കും. അതിന് ശേഷം രാഹുൽ മടങ്ങും. അതിനിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയിലേക്ക് രാഹുൽ എത്തുമോ എന്ന ആകാംഷയുണ്ട്.

ബംഗ്ലാവ് തിരികെ ലഭിച്ചു : മോദി കുടുംബപ്പേര് പരാമർശിച്ച കേസിൽ ഓഗസ്‌റ്റ് നാലിനാണ് രാഹുലിന്‍റെ ശിക്ഷ കോടതി സ്‌റ്റേ ചെയ്‌തത്. ഇതിന് പിന്നാലെ തിങ്കളാഴ്‌ചയാണ് (ആഗസ്‌റ്റ് 7) ലോക്‌സഭ സെക്രട്ടേറിയറ്റ് രാഹുലിന്‍റെ അംഗത്വം പുനഃസ്ഥാപിച്ചത്. അതേസമയം, രാഹുൽ ഗാന്ധിക്ക് 12, തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് വീണ്ടും അനുവദിച്ചതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

'മോദി കുടുംബപ്പേര്' പരാമർശത്തിന്‍റെ പേരിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് മാർച്ച് 24 നാണ് രാഹുലിനെ അയോഗ്യനാക്കുകയും രണ്ട് വർഷത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്‌തത്. തുടർന്ന് ഏപ്രിൽ 20 നാണ് ബംഗ്ലാവ് ഒഴിയാനുള്ള നിര്‍ദേശം വന്നത്. തുടർന്ന് രാഹുൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ 10 ജൻപഥ് റോഡിലെ വസതിയിലേക്ക് മാറുകയായിരുന്നു.

ലോക്‌സഭയിൽ ആഞ്ഞടിച്ച് രാഹുൽ :ലോക്‌സഭ അംഗത്വം വീണ്ടെടുത്ത ശേഷം കഴിഞ്ഞ ദിവസം നടന്ന സഭ സമ്മേളനത്തിൽ രാഹുൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കും ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരിനും എതിരെ ആഞ്ഞടിച്ചിരുന്നു. മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷം നൽകിയ അവിശ്വസ പ്രമേയ ചർച്ചയിലായിരുന്നു അദ്ദേഹം പ്രസംഗിച്ചത്. മണിപ്പൂരിലെ ജനങ്ങളുമായി താൻ നേരിട്ട് സംസാരിച്ചെന്നും എന്നാൽ പ്രധാനമന്ത്രി അത്തരമൊരു നീക്കം നടത്തിയില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി.

മണിപ്പൂരിൽ വധിച്ചത് തന്‍റെ അമ്മയെയാണെന്ന് പറഞ്ഞ രാഹുൽ ബിജെപിയുടെ രാഷ്‌ട്രീയമാണ് മണിപ്പൂരിൽ ഇന്ത്യയെ കൊന്നതെന്നും ഇത്തരക്കാർ രാജ്യ സ്‌നേഹികളല്ല മറിച്ച് രാജ്യ ദ്രോഹികളാണെന്നും പറഞ്ഞു. എന്നാൽ, പാർലമെന്‍റിലേയ്‌ക്കുള്ള രാഹുലിന്‍റെ തിരിച്ചുവരവിനെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി മറ്റൊരു ആരോപണവുമായാണ് നേരിട്ടത്. രാഹുൽ പ്രസംഗിച്ച ശേഷം സഭയിൽ നിന്ന് മടങ്ങുമ്പോൾ അവിശ്വാസ പ്രമേയത്തിൽ സംസാരിക്കുകയായിരുന്ന സമൃതി ഇറാനിക്ക് ഫ്ലൈയിങ് കിസ് നൽകിയെന്നായിരുന്നു കേന്ദ്ര വനിത മന്ത്രിയുടെ ആരോപണം.

ഇത് സ്‌ത്രീ വിരുദ്ധതയാണെന്നും പാർലമെന്‍റിൽ ഇത്തരമൊരു പെരുമാറ്റം ആദ്യമാണെന്നും സമൃതി അരോപിച്ചു. വിഷയത്തിൽ ബിജെപി വനിത എംപിമാർ സ്‌പീക്കർക്ക് പരാതി നൽകുകയും ചെയ്‌തിരുന്നു. എന്നാൽ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഈ വാദത്തിൽ തെളിവില്ലെന്ന് കണ്ടെത്തി.

Last Updated : Aug 12, 2023, 1:19 PM IST

ABOUT THE AUTHOR

...view details