ന്യൂഡൽഹി:ഉത്തരാഖണ്ഡിൽ പ്രളയത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രക്ഷാപ്രവർത്തനങ്ങൾ ഒരു വിധത്തിലും തടസപ്പെടരുതെന്നും അദ്ദേഹം അറിയിച്ചു. ''രാജ്യം മുഴുവൻ ഈ നിമിഷം ഉത്തരാഖണ്ഡിനൊപ്പമാണെന്നും ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ''അദ്ദേഹം ട്വീറ്റ് ചെയ്‌തു.
രാജ്യം മുഴുവൻ ഉത്തരാഖണ്ഡിനൊപ്പമെന്ന് രാഹുൽ ഗാന്ധി - ദേശിയ വാർത്ത
രക്ഷാപ്രവർത്തനം ഒരു വിധത്തിലും തടസപ്പെടരുതെന്നും രാഹുൽ.
രാജ്യം മുഴുവൻ ഉത്തരാഖണ്ഡിനൊപ്പമെന്ന് രാഹുൽ ഗാന്ധി
ഞായറാഴ്‌ച രാവിലെ ജോഷിമഠിനടുത്ത് തപോവന്‍ റെനി പ്രദേശത്താണ് മഞ്ഞുമലയിടിഞ്ഞ് ദുരന്തമുണ്ടായത്. അളകനന്ദ, ധൗളി ഗംഗ നദികള്‍ കരകവിഞ്ഞ് ഒഴുകിയതാണ് ദുരന്തത്തിന്‍റെ വ്യാപ്തി വര്‍ധിപ്പിച്ചത്. ദുരന്ത നിവാരണ സേനയും വിവിധ സേനാ വിഭാഗങ്ങളും നടത്തിയ തെരച്ചിലില്‍ 14 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 170 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. നദിയില്‍ ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്.