ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഗുജറാത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കുമെന്നും ബിജെപിയുടെ വഞ്ചനയില്‍ നിന്ന് അവരെ രക്ഷിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. '500 രൂപയ്‌ക്ക് പാചക വാതക സിലിണ്ടർ, യുവാക്കൾക്ക് 10 ലക്ഷം തൊഴിലവസരങ്ങൾ, കര്‍ഷകരുടെ മൂന്ന് ലക്ഷം വരെയുള്ള വായ്‌പകള്‍ എഴുതിത്തള്ളും തുടങ്ങി ഗുജറാത്തിലെ ജനങ്ങൾക്ക് ഞങ്ങൾ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കും. ബിജെപിയുടെ ചതിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കും.
'500 രൂപയ്‌ക്ക് സിലിണ്ടര്‍, 10 ലക്ഷം തൊഴിലവസരങ്ങള്‍'; ഗുജറാത്തില്‍ വാഗ്‌ദാനങ്ങള്‍ പാലിക്കുമെന്ന് രാഹുല്‍ ഗാന്ധി - BJP
ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഡിസംബർ 1, 5 തിയതികളിലാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസും ബിജെപിയും ആം ആദ്‌മി പാർട്ടിയും മത്സര രംഗത്തുണ്ട്
'500 രൂപയ്‌ക്ക് സിലിണ്ടര്‍, 10 ലക്ഷം തൊഴിലവസരങ്ങള്‍'; ഗുജറാത്തില്‍ വാഗ്‌ദാനങ്ങള്‍ പാലിക്കുമെന്ന് രാഹുല്‍ ഗാന്ധി
സംസ്ഥാനത്ത് മാറ്റത്തിന്‍റെ ഉത്സവം ആഘോഷിക്കും', രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിന് വോട്ടെണ്ണല്‍ നടക്കും.
കോൺഗ്രസും ബിജെപിയും ആം ആദ്‌മി പാർട്ടിയും മത്സരരംഗത്തുണ്ട്. ആവേശമേറിയ ത്രികോണ മത്സരത്തിനാകും ഗുജറാത്ത് സാക്ഷിയാകുക. 2017 ലെ തെരഞ്ഞെടുപ്പില്‍ 182 സീറ്റുകളിൽ ബിജെപിക്ക് 99 സീറ്റും കോൺഗ്രസിന് 77 സീറ്റുമാണ് ലഭിച്ചത്.