രാഹുൽ ഗാന്ധി അസമിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ റിഫൈനറി ജീവനക്കാരുമായി സംവദിക്കും - എഐസിസി
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുൽ ഗാന്ധിയുടെ രണ്ട് ദിവസത്തെ അസം സന്ദർശനം
![രാഹുൽ ഗാന്ധി അസമിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ റിഫൈനറി ജീവനക്കാരുമായി സംവദിക്കും Rahul Gandhi to interact with IOC Refinery employees in Assam today അസമിലെ ഐഒസി റിഫൈനറി ജീവനക്കാരുമായി രാഹുൽ ഗാന്ധി സംവദിക്കും രാഹുൽ ഗാന്ധി ഐഒസി റിഫൈനറി IOC refinery election election 2021 assam CAA എഐസിസി പ്രദേശ് കോൺഗ്രസ് കമ്മിറ്റി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11081738-thumbnail-3x2-vvv.jpg)
ദിസ്‌പൂർ: അസമിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ റിഫൈനറി ജീവനക്കാരുമായി രാഹുൽ ഗാന്ധി ഇന്ന് സംവദിക്കും. മാർച്ച് 27ന് തുടങ്ങാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് രാഹുൽ ഗാന്ധി അസമിലെത്തുക. ഒരു മണിക്ക് ജോർഹട്ടിലും 2.30ന് ഗോഹ്പൂരിലും നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുക്കും. 4.45ന് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വച്ച് പ്രകടന പത്രിക പുറത്തിറക്കും. അസമിലെ ജനങ്ങൾക്ക് പ്രകടന പത്രികയിൽ അഞ്ച് പ്രധാന ഉറപ്പുകൾ നൽകിയിട്ടുണ്ടെന്നും പൗരത്വ ഭേദഗതി നിയമം അസമിൽ നടപ്പാക്കില്ലെന്ന് പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ടെന്നും എഐസിസി മീഡിയ ഇൻ ചാർജ് ഗൗരവ് വല്ലഭ് പറഞ്ഞു. കൂടാതെ, തേയില തോട്ടം തൊഴിലാളികൾക്ക് 365 രൂപ, 200 യൂണിറ്റ് സൗജന്യ വൈദ്യുതി, വീട്ടമ്മമാർക്ക് മാസം 2000 രൂപ എന്നിവയും പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്യുന്നു. മൂന്ന് ഘട്ടമായാണ് അസമില്‍ തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.