ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് നടക്കുന്ന ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പങ്കെടുക്കും. വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്താണ് 2020-21 വര്‍ഷത്തെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ശ്രീനിവാസ് ബി.വി ട്വീറ്റ് ചെയ്‌തു.
രാഹുല്‍ ഗാന്ധി ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കും - ഡല്‍ഹി
ഇന്ന് ഡല്‍ഹിയിലെ യൂത്ത് കോണ്‍ഗ്രസ് ആസ്ഥാനത്താണ് എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത്.

രാഹുല്‍ ഗാന്ധി ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കും
കഴിഞ്ഞ ഫെബ്രുവരി 26നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അസം, കേരളം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. മാര്‍ച്ച് 27നും ഏപ്രില്‍ 29നും ഇടയിലുള്ള ദിവസങ്ങളിലാണ് ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. മെയ് 2 ന് വോട്ടെണ്ണല്‍ നടത്തും.
Last Updated : Mar 8, 2021, 1:37 PM IST