കേരളം

kerala

ETV Bharat / bharat

മോദി ഉത്തരം പറയുന്നത് സുഹൃത്തുക്കളോട് മാത്രം: രാഹുല്‍ ഗാന്ധി - രാഹുല്‍ ഗാന്ധി

ഡല്‍ഹിയില്‍ ഗ്യാസ് വില 43.40 ത്തില്‍ നിന്നും 44.30 ആയി ഉയര്‍ന്നു. നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഗ്യാസ് വില കിലോയ്ക്ക് 49.98 വരെയാണെന്നും അദ്ദേഹം പറഞ്ഞു

Rahul Gandhi  rahul on CNG-PNG prices  Rahul Gandhi at PM Modi  PM Modi  Rahul Gandhi on petrol prices  Wayanad MP  ഇന്ധന വില  രാജ്യത്തെ ഇന്ധനവില  രാഹുല്‍ ഗാന്ധി  പാചക വാതക വില
മോദി ഉത്തരം പറയുന്നത് സുഹൃത്തുക്കളോട് മാത്രം: രാഹുല്‍ ഗാന്ധി

By

Published : Jul 9, 2021, 1:43 PM IST

ന്യൂഡല്‍ഹി:രാജ്യത്തെ ഇന്ധന വില വര്‍ധനവില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി എം.പി. രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കുകയാണെന്നും 'നല്ല ദിനങ്ങള്‍' രാജ്യത്തിന് ബധ്യതയാകുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. തന്‍റെ സുഹൃത്തുക്കളുടെ ചോദ്യങ്ങള്‍ക്ക് മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വായനക്ക്:- ഇന്ധന വില : ഉയര്‍ന്ന നികുതി ചുമത്തി ജനത്തെ കൊള്ളയടിക്കുന്നെന്ന് പ്രിയങ്ക

പാചക വതകത്തിന്‍റെ വിലയില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ ഗ്യാസിന്‍റെ റീടെയില്‍ വില 43.40 ത്തില്‍ നിന്നും 44.30 ആയി ഉയര്‍ന്നു. നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ ഗ്യാസ് വില കിലോയ്ക്ക് 49.98 വരെയാണെന്നും അദ്ദേഹം പറഞ്ഞു. ഗാര്‍ഹിക പാചകവതകത്തിനും വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details