ന്യൂഡല്‍ഹി: രാജ്യത്തെ ദിനംപ്രതിയുള്ള ഇന്ധനവില വര്‍ധനയില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില ഓരോ ദിവസവും വര്‍ധിച്ചില്ലെങ്കില്‍ അത് വലിയ വാര്‍ത്തയാകുന്ന സാഹചര്യമാണ് മോദി സര്‍ക്കാരിന്‍റേതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. മിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ വില 100 കടന്ന സാഹചര്യത്തിലാണ് രാഹുലിന്‍റെ വിമര്‍ശനം.
'ദിവസവും ഇന്ധന വില വര്‍ധിച്ചില്ലെങ്കില്‍ അത് വലിയ വാര്‍ത്തയാവും'; മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി - നരേന്ദ്രമോദി
പല സംസ്ഥാനങ്ങളിലും പെട്രോള്‍ വില 100 കടന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം
!['ദിവസവും ഇന്ധന വില വര്‍ധിച്ചില്ലെങ്കില്‍ അത് വലിയ വാര്‍ത്തയാവും'; മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി Rahul Gandhi PM Modi fuel prices Narendra Modi Former Congress President Modi government Rahul Gandhi latest news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12175317-920-12175317-1623992860183.jpg)
'ദിവസവും ഇന്ധന വില വര്‍ധിച്ചില്ലെങ്കില്‍ അത് വലിയ വാര്‍ത്തയാവും'; മോദി സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
രാജ്യത്ത് ഇന്ധനവില വെള്ളിയാഴ്ചയും വര്‍ധിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. മിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ വില നൂറ് കടന്നു.
ALSO READ: 'മോദി തെറ്റുകള്‍ സമ്മതിച്ച് വിദഗ്‌ധ സഹായം തേടണം' ; രൂക്ഷവിമര്‍ശനവുമായി രാഹുല്‍