ന്യൂഡൽഹി:കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ബംഗാളിൽ നടത്താനിരുന്ന രാഷ്ട്രീയ റാലികളെല്ലാം താൽക്കാലികമായി നിർത്തിവച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നിലവിലെ സാഹചര്യത്തിൽ വലിയ റാലികൾ നടത്തുമ്പോഴുണ്ടായേക്കാവുന്ന അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കാൻ മറ്റു പാർട്ടിക്കാരോടും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ബംഗാളിലെ രാഷ്ട്രീയ റാലികൾ നിർത്തിവച്ച് രാഹുൽ ഗാന്ധി - ബംഗാൾ
കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കോൺഗ്രസ് നേതാവിന്‍റെ തീരുമാനം.
ബംഗാളിലെ രാഷ്ട്രീയ റാലികൾ താൽക്കാലികമായി നിർത്തിവച്ച് രാഹുൽ ഗാന്ധി
പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിന്‍റെ മൂന്ന് ഘട്ടങ്ങൾ ബാക്കി നിൽക്കെ എല്ലാം ഒരു ഘട്ടത്തിൽ ഒതുക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായി നാലാം ദിവസമാണ് ഇന്ത്യയിൽ 2 ലക്ഷത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഞായറാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,47,88,109 ആയി.