ന്യൂഡൽഹി:കേന്ദ്രസർക്കാരിനെതിരെ ലോക്‌സഭയിൽ ആഞ്ഞടിച്ച് കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. നിലവിൽ രണ്ട് ഇന്ത്യയാണ് ഉള്ളത്. ഒന്ന് ദരിദ്രർക്കും മറ്റൊന്ന് ധനികർക്കും. ഇവ തമ്മിലുള്ള അന്തരം വർധിക്കുകയാണെന്നും ലോക്‌സഭയിൽ രാഷ്‌ട്രപതിയുടെ നന്ദിപ്രമേയ ചർച്ചക്ക് മറുപടിയായി രാഹുൽ ഗാന്ധി പറഞ്ഞു.
രാഷ്‌ട്രപതി തൊഴിലില്ലായ്‌മയെപ്പറ്റി ഒരു വാക്കുപോലും പറഞ്ഞില്ലെന്നും രാജ്യത്തെ ജനങ്ങൾക്ക് തൊഴിൽ നൽകാൻ കേന്ദ്രസർക്കാരിന് കഴിയുന്നില്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. 2021ൽ മാത്രം മൂന്ന് കോടി യുവാക്കൾക്കാണ് രാജ്യത്ത് ജോലി നഷ്‌ടമായത്.
തൊഴിലില്ലായ്‌മ നിരക്ക് 50 വർഷത്തിലെ ഉയർന്ന നിരക്കിലാണ്. മെയ്‌ക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ട് അപ് ഇന്ത്യ തുടങ്ങിയ ആശയങ്ങൾ മുന്നോട്ട് വക്കുമ്പോഴും യുവാക്കൾക്ക് എവിടെ നിന്നും ജോലി ലഭിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഷ്ട്രപതിക്ക് ഇത് അറിയാമെന്നും അതിനാൽ വിഷയത്തിൽ അവകാശവാദങ്ങൾ ഉന്നയിച്ചാൽ യുവാക്കൾ സത്യവുമായി മുന്നോട്ട് വരുമെന്ന് അറിഞ്ഞുകൊണ്ടാണ് മനപൂർവം വിഷയം അവഗണിച്ചതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മെയ്‌ഡ് ഇൻ ഇന്ത്യയെപ്പറ്റി സംസാരിക്കുകയാണ് നിങ്ങൾ. എന്നാൽ അത് ഒരിക്കലും യാഥാർഥ്യമാകില്ലെന്നും നിങ്ങൾ അത് നശിപ്പിച്ചുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ചെറുകിട, ഇടത്തരം വ്യവസായങ്ങളെ നിങ്ങൾ പിന്തുണയ്ക്കണം. അല്ലാത്തപക്ഷം 'മെയ്‌ഡ് ഇൻ ഇന്ത്യ' സാധ്യമല്ല. ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് മാത്രമേ രാജ്യത്ത് തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനാകൂയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
രണ്ട് ഇന്ത്യകൾ-ദരിദ്രരുടെയും ധനികരുടെയും ഇന്ത്യയെപ്പറ്റി രണ്ട് വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ
രാജ്യത്തെ ജനസംഖ്യയുടെ 84 ശതമാനം പേരുടെ വരുമാനം എൻഡിഎ ഭരണകാലത്ത് കുറഞ്ഞു. യുപിഎ ഭരണകാലത്ത് 23 കോടി പേരെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്തിക്കൊണ്ടുവരാൻ സർക്കാരിന് സാധിച്ചിരുന്നു. 1947ൽ കോൺഗ്രസ് അവസാനിപ്പിച്ച രാജഭരണം ബിജെപി തിരികെക്കൊണ്ടുവരികയാണെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ഇന്ത്യയെപ്പറ്റി രണ്ട് വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ ഇന്ത്യൻ ഭരണഘടന പരിശോധിച്ചാൽ തന്നെ ബിജെപിയുടെയും കോൺഗ്രസിന്‍റെയും ആശയങ്ങളിലെ പ്രധാന വ്യത്യാസം മനസിലാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയെ 'യൂണിയൻ ഓഫ് സ്റ്റേറ്റ്സ്' എന്നാണ് ഭരണഘടനയിൽ അഭിസംബോധന ചെയ്യുന്നത്. അല്ലാതെ ഇന്ത്യയെ ഒരൊറ്റ രാജ്യമായല്ല ഭരണഘടനയിൽ പറയുന്നത്. യൂണിയൻ ഓഫ് സ്റ്റേറ്റ്സ് എന്നാൽ, സംഭാഷണമാണ്, ഒരു പങ്കാളിത്തമാണ്, ഒരു ചർച്ചയാണ് എന്നും രാജഭരണമല്ലെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
ഇന്ത്യയെപ്പറ്റി രണ്ട് വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ 'വടിയെടുത്ത് ഭരിക്കാമെന്നാണ്' കേന്ദ്ര സർക്കാരിന്‍റെ നിലപാട്. നിങ്ങൾക്ക് ചരിത്രക്കുറിച്ച് ഒന്നും അറിയില്ലെന്നും ഇത്തരത്തിൽ ചെയ്യുന്നതിലൂടെ വടി ഒടിഞ്ഞുപോകുക മാത്രമാണ് നടന്നിട്ടുള്ളതെന്നും കേന്ദ്രത്തിന്‍റെ ഈ തെറ്റായ കാഴ്‌ചപ്പാടിന്‍റെ ഫലമായാണ് ദരിദ്ര, ധനിക ഇന്ത്യ സൃഷ്‌ടിക്കപ്പെട്ടതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
ഇന്ത്യയെപ്പറ്റി രണ്ട് വ്യത്യസ്‌ത കാഴ്‌ചപ്പാടുകൾ അസംഘടിത മേഖലക്ക് മേലുള്ള കടന്നാക്രമണം
കഴിഞ്ഞ ഏഴ് വർഷത്തിനുള്ള അസംഘടിത മേഖലക്കും ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് മേലെയും കേന്ദ്രം കടന്നാക്രമണം നടത്തുന്നു. നോട്ടുനിരോധനം, കൊവിഡ് സമയം അവഗണിക്കുന്നതിലൂടെ രാജ്യത്തെ 84 ശതമാനം ജനങ്ങളുടെയും വരുമാനത്തിൽ കുറവ് സംഭവിച്ചുവെന്നും ഇവർ ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.
അസംഘടിത മേഖലക്ക് മേലുള്ള കടന്നാക്രമണം അസംഘടിത മേഖലക്ക് മേലുള്ള കടന്നാക്രമണം അദാനി, അംബാനിക്കെതിരെ വിമർശനം
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ (അദാനി അംബാനി) 'എ വേരിയന്‍റിന്‍റെ' സ്വാധീനം വർധിക്കുകയാണെന്നും തുറമുഖം, വിമാനത്താവളം, വൈദ്യുതി, ഖനനം, ഹരിത ഊർജം, ഇന്ധന വിതരണം തുടങ്ങിയ മേഖലകളിൽ എല്ലാം തന്നെ അദാനിയെ കാണാമെന്നും പെട്രോകെമിക്കൽസ്, ടെലികോം, റീട്ടെയിൽ, ഇ കൊമേഴ്‌സ് എന്നീ മേഖലയിൽ അംബാനിയെ കാണാമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്‍റെ സമ്പത്ത് പരിമിതമായ ആളുകളിലേക്കാണ് പോകുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.
അഞ്ച് വർഷത്തിനുള്ളിൽ നിർമാണരംഗത്തെ തൊഴിലവസരങ്ങൾ 46 ശതമാനം കുറഞ്ഞെന്നും എംഎസ്‌എംഇ സെക്‌ടറിനെ നാശത്തിലേക്ക് തള്ളിവിട്ടതിന്‍റെ ഫലമാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്രം അഞ്ചോ പത്തോ പേരിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ദരിദ്രർ ഇതിൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ 100 പേർക്ക് ഇന്ത്യയിലെ 55 കോടി ജനങ്ങളേക്കാൾ കൂടുതൽ സമ്പത്തുണ്ട്. നരേന്ദ്ര മോദി ഭരണത്തിന്‍റെ അനന്തരഫലമാണിതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മണിപ്പൂർ രാഷ്‌ട്രീയ നേതാക്കളുടെ സംഘത്തെ അമിത് ഷാ 'അപമാനിച്ചു'
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിക്കാനെത്തിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളോട് ചെരുപ്പുകൾ അഴിക്കണം എന്നാവശ്യപ്പെട്ടതോടെ അവർ അപമാനിക്കപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി. തങ്ങൾ ചെരിപ്പൂരി അകത്തുചെന്നപ്പോൾ ചെരുപ്പ് ധരിച്ച അമിത് ഷായെയാണ് കണ്ടതെന്നും ഇതിനർഥം എന്താണെന്നും രാഷ്‌ട്രീയ നേതാവ് ചോദിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ ജനങ്ങളോട് ഇത്തരത്തിലല്ല പ്രതികരിക്കേണ്ടതെന്നും രാഷ്‌ട്രീയ നേതാവിനെ ഉദ്ദരിച്ച് രാഹുൽ ഗാന്ധി നിലപാട് വ്യക്തമാക്കി.
രാഷ്‌ട്രീയ നേതാക്കളുടെ സംഘത്തെ അമിത് ഷാ 'അപമാനിച്ചു' ഇന്ത്യയുടെ വിദേശകാര്യ നയം
രാജ്യത്തിന്‍റെ അടിത്തറ നശിപ്പിക്കുന്ന തരത്തിലാണ് ബിജെപിയും ആർഎസ്‌എസും പ്രവർത്തിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ അതിഥിയെ ലഭിക്കാതിരുന്നത് ഈ സാഹചര്യത്തിലാണ്. ഇന്ത്യ പൂർണമായും ഒറ്റപ്പെട്ടിരിക്കുന്നുവെന്നും നേപ്പാൾ, അഫ്‌ഗാനിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളാൽ ഇന്ത്യ ചുറ്റപ്പെട്ടാണെന്നത് മറക്കാൻ പാടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയുടെ വിദേശകാര്യ നയം ആഞ്ഞടിച്ച് രാഹുൽ ഗാന്ധി നമ്മൾ ദുർബലരായിരിക്കുന്നു. നമ്മുടെ സ്ഥാപനങ്ങൾ ഭീഷണിയിലാണ്. എന്താണ് ചെയ്യാൻ പോകുന്നതെന്ന് സംബന്ധിച്ച് ചൈനക്ക് വ്യക്‌തമായ കാഴ്‌ചപ്പാടുണ്ടെന്നും പാകിസ്ഥാനെയും ചൈനയെയും അകറ്റി നിർത്തുക എന്ന ഇന്ത്യയുടെ നയത്തിന് വിപരീതമാണ് ഇപ്പോൾ നടക്കുന്നതെന്നും ഇത് ഇന്ത്യയിലെ ജനങ്ങളോട് കേന്ദ്രം നടത്തിയ ആക്രമണമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ചൈനയുടെ പദ്ധതിയുടെ അടിത്തറ ദോക്‌ലാമിൽ ഇതിനകം സ്ഥാപിച്ചു. ഇന്ത്യയെന്ന രാഷ്‌ട്രത്തിന് വളരെ ഗുരുതരമായ ഭീഷണിയാണ്. ജമ്മു കശ്മീരിൽ നമ്മുടെ വിദേശ നയത്തിന് വിപരീതമായാണ് പ്രവർത്തിച്ചതെന്നും പാകിസ്ഥാൻ, ചൈനീസ് സർക്കാരുകൾ ആയുധങ്ങൾ ഉൾപ്പടെ വാങ്ങി തയ്യാറെടുപ്പ് ആരംഭിച്ചുവെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.
ALSO READ:അനധികൃത വിഗ്രഹ വില്പന; ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍