ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്കും എതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ്‌നാട്ടിലെ ജനങ്ങളെ നിയന്ത്രിക്കാൻ തങ്ങൾക്ക് ആകുമെന്നാണ് കേന്ദ്രം വിചാരിക്കുന്നതെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രധാന ആരോപണം.
ജനങ്ങളെ റിമോർട്ട് വഴി നിയന്ത്രിക്കാമെന്ന് കരുതേണ്ടെന്ന് രാഹുല്‍ ഗാന്ധി - Rahul Gandhi
ഏപ്രിൽ ആറിനാണ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്.
തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി അഴിമതിക്കാരനായ നേതാവാണെന്നും തമിഴ്‌നാട്ടിലെ ജനങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്ന് വിചാരിക്കുന്ന പ്രധാനമന്ത്രിക്കെതിരെ നിലകൊള്ളാൻ അദ്ദേഹത്തിന് കഴിയില്ലെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഒരു യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം സംസ്ഥാനത്തെ ജനങ്ങളെ റിമോട്ട് വഴി നിയന്ത്രിക്കാൻ കേന്ദ്രത്തിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം ഉപ്പ് തൊഴിലാളികളുടെ പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ഏപ്രിൽ ആറിന് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പും വോട്ടെണ്ണൽ മെയ് രണ്ടിനും നടക്കുമെന്ന് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷൻ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. 234 സീറ്റുകളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- ഡി.എം.കെ, ബി.ജെ.പി -എ.ഐ.എ.ഡി.എം.കെ എന്നി പാർട്ടികളാണ് പ്രധാന സഖ്യങ്ങൾ.