ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍റെ വാക്‌സിന്‍ നയത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാക്‌സിന്‍ വിതരണ നയം കേന്ദ്ര സര്‍ക്കാറിന്‍റെ നോട്ട് നിരോധന കാലത്തില്‍ നിന്നും ഒട്ടും കുറവല്ലെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്‌തു. സാധാരണക്കാര്‍ ക്യൂവില്‍ നില്‍ക്കേണ്ടി വരുമെന്നും ധന നഷ്‌ടം, ആരോഗ്യത്തിനും ജീവനും ഹാനി സംഭവിക്കുമെന്നും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ പറയുന്നു. അവസാനം പ്രയോജനം ചില വ്യവസായികളില്‍ മാത്രം ഒതുങ്ങുമെന്നും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ പറയുന്നു.
അതേസമയം കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കേന്ദ്രം നിരുത്തരവാദിത്തപരമായി പെരുമാറുന്നുവെന്ന് ആരോപിച്ച് പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം വിമര്‍ശനമുന്നയിച്ചിരുന്നു. മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യത കുറവ്, മരുന്നുകള്‍, ആശുപത്രികള്‍ കിടക്കകളുടെ കുറവ് എന്നിവ മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ കേന്ദ്ര നേതാക്കള്‍ പ്രചരണ റാലികളില്‍ പങ്കെടുക്കുന്നുെവന്നും പ്രിയങ്ക ഗാന്ധി വിമര്‍ശിച്ചിരുന്നു.
അതേസമയം രാജ്യത്ത് ഇതുവരെ 13 കോടിയിലധികം പേര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിനടുത്താണ് കൊവിഡ് കേസുകള്‍ രാജ്യത്ത് സ്ഥിരീകരിച്ചു. കേസ് വര്‍ധനയ്‌ക്കൊപ്പം തന്നെ മരണ നിരക്കും പ്രതിദിനം ഉയരുകയാണ്. കഴിഞ്ഞ ദിവസം 2023 പേരാണ് കൊവിഡ് മൂലം മരിച്ചത്.