കേരളം

kerala

ETV Bharat / bharat

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

ട്വിറ്ററിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ വിമര്‍ശനം

rahul gandhi twitter  rahul gandhi slams centre  rahul gandhi on India China standoff  India china ties  രാഹുല്‍ ഗാന്ധി  രാഹുല്‍ ഗാന്ധി വാര്‍ത്ത  രാഹുല്‍ ഗാന്ധി കേന്ദ്രം വിമര്‍ശനം  രാഹുല്‍ ഗാന്ധി ചൈന വാര്‍ത്ത  രാഹുല്‍ ഗാന്ധി ട്വിറ്റര്‍  രാഹുല്‍ ഗാന്ധി ലഡാക്ക് വാര്‍ത്ത  രാഹുല്‍ ഗാന്ധി കേന്ദ്രം വിമര്‍ശനം വാര്‍ത്ത  രാഹുല്‍ ഗാന്ധി മോദി വാര്‍ത്ത
ലഡാക്ക് അതിര്‍ത്തി തര്‍ക്കം: കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

By

Published : Sep 25, 2021, 10:49 AM IST

ന്യൂഡല്‍ഹി: ലഡാക്കിലെ ചൈനയുടെ കടന്ന് കയറ്റവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു കോണ്‍ഗ്രസ് നേതാവിന്‍റെ വിമര്‍ശനം. 'മിസ്റ്റര്‍ 56 ഇഞ്ച് ചൈനയെ ഭയക്കുന്നു', രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച ന്യൂസ് റിപ്പോര്‍ട്ടുകളുടെ വീഡിയോ ക്ലിപ്പും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ പങ്കു വച്ചു.

കഴിഞ്ഞ വർഷം മെയ് 5ന് കിഴക്കൻ ലഡാക്കിൽ പൊട്ടിപ്പുറപ്പെട്ട ഇന്ത്യ-ചൈന സൈനിക സംഘർഷത്തെക്കുറിച്ചുള്ള വാർത്തകളാണ് വീഡിയോയിലുള്ളത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന വ്യോമ താവളങ്ങള്‍ തുറന്നുവെന്ന ന്യൂസ് റിപ്പോര്‍ട്ടും വീഡിയോയില്‍ കാണാം.

നേരത്തെ ലഡാക്കിലെ ടെംചോക്കില്‍ ചൈനയുടെ നുഴഞ്ഞുകയറ്റത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെ കേന്ദ്രത്തിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ചൈനയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാരിന് ഒരു ധാരണയുമില്ലെന്നും കേന്ദ്രത്തിന്‍റെ അവഗണന കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കുകയൊള്ളുവെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

Read more: 'അതിര്‍ത്തിയില്‍ രാജ്യം യുദ്ധത്തെ അഭിമുഖീകരിക്കുന്നു,കണ്ടില്ലെന്ന് നടിക്കരുത്' ; കേന്ദ്രത്തോട് രാഹുല്‍

ABOUT THE AUTHOR

...view details