കേരളം

kerala

ETV Bharat / bharat

കര്‍ഷക പ്രക്ഷോഭം; കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധി

കാർഷിക നിയമത്തിനെതിരെ നടക്കുന്ന കർഷകരുടെ പ്രതിഷേധം ഏഴാം ദിവസത്തിലേക്ക് കടന്നു

കാർഷിക നിയമം  കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി  സുഹൃത്തുക്കളുടെ' വരുമാനം നാലിരട്ടി ആയി  കാർഷിക നിയമത്തിനെതിരെ പ്രതിഷേധം  Rahul Gandhi slams Centre over farmers protest  Rahul Gandhi on farmers law  farmers protest on farmers law
കാർഷിക പ്രതിഷേധത്തിൽ കേന്ദ്രത്തിന്‍റെ നടപടിയെ വിമർശിച്ച് രാഹുൽഗാന്ധി

By

Published : Dec 2, 2020, 1:04 PM IST

ന്യൂഡൽഹി: കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടിക്കൾക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാർ നുണയും കൊള്ളയുമാണ് നടത്തുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.

കർഷകരുടെ വരുമാനം ഇരട്ടിയാകുമെന്ന് കേന്ദ്ര സർക്കാർ പറയുന്നു. എന്നാൽ കേന്ദ്രത്തിന്‍റെ 'സുഹൃത്തുക്കളുടെ' വരുമാനം നാലിരട്ടി ആക്കുകയാണ് ചെയ്‌തത്. കർഷകരുടെ വരുമാനം പകുതിയായി ചുരുങ്ങിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പുതിയ കാർഷിക നിയമത്തിനെതിരെയുള്ള കർഷകരുടെ പ്രതിഷേധം ഏഴാം ദിനത്തിലേക്ക് കടന്നു. ഇന്നലെ രാത്രി കേന്ദ്രസർക്കാർ കർഷകരുടെ പ്രതിനിധികളുമായി കൂടിക്കാഴ്‌ച നടത്തുകയും കർഷകരുടെ ആവശ്യങ്ങൾ പരിശോധിക്കാൻ കമ്മിറ്റി രൂപീകരിക്കാമെന്ന് വാഗ്‌ദാനം നൽകുകയും ചെയ്‌തു. എന്നാൽ ഇത് കർഷകർ നിരസിച്ചു. കൂടിക്കാഴ്‌ച നല്ല രീതിയിലാണ് നടന്നതെന്നും നാലാം റൗണ്ട് ചർച്ച ഡിസംബർ മൂന്നിന് നടക്കുമെന്നും യോഗത്തിന് ശേഷം കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ അറിയിച്ചു.

ABOUT THE AUTHOR

...view details