ന്യൂഡൽഹി: സൈനികരുടെ പെൻഷൻ കുറയ്ക്കുന്നതിനെതിരെ വിമര്‍ശനവുമായി രാഹുൽ ഗാന്ധി. രാജ്യത്തെ കർഷകരെയും യുവാക്കളെയും കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. മോദി സർക്കാരിനെ സംബന്ധിച്ചിടത്തോളം ചെറുപ്പക്കാരോ കർഷകരോ അല്ല, മൂന്നോ നാലോ വ്യവസായി സുഹൃത്തുക്കൾ മാത്രമാണ് ദൈവമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രാഹുൽ ഗാന്ധി
ഫെബ്രുവരി ഒന്നിനാണ് ലോക്‌സഭയില്‍ 2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്
കേന്ദ്ര സർക്കാരിനെതിരെ വീണ്ടും രാഹുൽ ഗാന്ധി
മുൻപും കേന്ദ്ര ബജറ്റിനെതിരെ അദ്ദേഹം ആരോപണം ഉയർത്തിയിരുന്നു. ഈ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി, "പ്രധാനമന്ത്രി" എന്ന വാക്ക് ആറ് തവണയും "കോർപ്പറേറ്റുകൾ, കമ്പനികൾ" എന്ന വാക്ക് 17 തവണയും ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാൽ "പ്രതിരോധം", "ചൈന" എന്നിവയെ കുറിച്ച് പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഫെബ്രുവരി ഒന്നിനാണ് ലോക്‌സഭയിൽ 2021-22 സാമ്പത്തിക വർഷത്തിലെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്.