ന്യൂഡൽഹി:രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുണ്ടായ ഓക്സിജൻ ക്ഷാമത്തിന് കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. " വൈറസ് ഓക്സിജന്‍റെ അളവ് കുറയ്ക്കാന്‍ കാരണമാകുമെങ്കിലും ഓക്സിജന്‍റെ ലഭ്യതക്കുറവും ഐസിയു കിടക്കകളുടെ അഭാവവുമാണ് നിരവധി മരണങ്ങൾക്ക് കാരണമാകുന്നത്. കേന്ദ്രസർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങളാണ് രാജ്യത്തെ പ്രതിസന്ധികൾക്ക് പ്രധാന കാരണം.
കേന്ദ്ര സർക്കാരിന്‍റെ 'ജനവിരുദ്ധ നയങ്ങൾ' രാജ്യത്തെ ബാധിച്ചു: രാഹുൽ ഗാന്ധി
ഓക്സിജന്‍റെ ലഭ്യതക്കുറവും ഐസിയു കിടക്കകളുടെ അഭാവവുമാണ് നിരവധി മരണങ്ങൾക്ക് കാരണമായതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.
കേന്ദ്ര സർക്കാരിന്‍റെ 'ജനവിരുദ്ധ നയങ്ങൾ' രാജ്യത്തെ ബാധിച്ചു: രാഹുൽ ഗാന്ധി
തെറ്റായ ആഘോഷങ്ങളും പൊള്ളയായ പ്രസംഗങ്ങളും രാജ്യത്തിന് പരിഹാരമാവില്ല", അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കൊവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ഓക്സിജൻ ക്ഷാമം നേരിടുന്നുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,32,730 പേർക്കാണ് പുതിയതായി കൊവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2263 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യയിൽ തുടർച്ചയായി രണ്ടാമത്തെ ദിവസമാണ് 3 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തത്.