ജയ്‌പൂർ: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ കോൺഗ്രസ് പ്രസിഡന്‍റ് രാഹുൽ ഗാന്ധി. ഇടിവി ഭാരത് വാക്സിനേഷനുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച വാർത്ത തന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചുകൊണ്ടായിരുന്നു മോദി സർക്കാരിനെതിരെ അദ്ദേഹം ആഞ്ഞടിച്ചത്.
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാവുമ്പോൾ വാക്സിനേഷന്‍ വിതരണം പ്രതിസന്ധിയിലാണെന്നും ഇതിനായി അനുവദിച്ച 35,000 കോടി രൂപയിൽ വെറും 4,744 കോടി രൂപ മാത്രവുണ് കേന്ദ്രസർക്കാർ ചെലവഴിച്ചത്. അതേസമയം കൊവിഡ് രണ്ടാം തരംഗം പ്രതിസന്ധിയിലാക്കിയ രാജ്യത്ത് പുതിയതായി സ്ഥിരീകരിക്കുന്ന കൊവിഡ് കേസുകളുടെ എണ്ണം 3.86 ലക്ഷം കടന്നു. കഴിഞ്ഞ ആഴ്ചയിൽ പ്രതിദിനം 3,600 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് കണക്ക്. കൂടുതൽ ആളുകൾക്ക് വാക്സിനേഷന്‍ നൽകുക എന്നതാണ് അണുബാധയുടെ വ്യാപനം തടയാനുള്ള ഏക മാർഗം.