ദിസ്പൂര്‍: പാചകവാതക വിലവര്‍ധനവില്‍ നേട്ടമുണ്ടാക്കുന്നത് രാജ്യത്തെ രണ്ടോ മൂന്നോ വ്യവസായികള്‍ മാത്രമെന്ന് രാഹുല്‍ ഗാന്ധി. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ 400 രൂപയായിരുന്നു ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകള്‍ക്ക് നല്‍കേണ്ടിയിരുന്നത്, എന്‍ഡിഎ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ സിലിണ്ടറൊന്നിന് 900 രൂപ നല്‍കണം. ആരാണ് ഇത് കൊണ്ട് നേട്ടമുണ്ടാക്കുന്നത്. രാജ്യത്തെ രണ്ടോ മൂന്നോ വ്യവസായികള്‍ മാത്രം. അവരുടെ വായ്പകളും നികുതികളും എഴുതിത്തള്ളപ്പെടുന്നു,അപ്പോഴും പാവപ്പെട്ടവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. ജോര്‍ഹത്തിലെ റാലിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.
പാചകവാതക വിലവര്‍ധനവ് വ്യവസായികള്‍ക്ക് വേണ്ടി: രാഹുല്‍ ഗാന്ധി - gas price hike news
അസമീസ് ആദര്‍ശങ്ങള്‍ സംരക്ഷിക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രിക. ആര്‍എസ്എസും ബിജെപിയും രാജ്യത്തെ സാംസ്കാരിക വൈവിധ്യത്തെ ആക്രമിക്കുകയാണെന്ന് രാഹുല്‍.
അസമീസ് ആദര്‍ശങ്ങള്‍ സംരക്ഷിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രികയും രാഹുല്‍ ഗാന്ധി പുറത്തിറക്കി. ആര്‍എസ്എസും ബിജെപിയും രാജ്യത്തെ സാംസ്കാരിക വൈവിധ്യത്തെ ആക്രമിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു.
അസമില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാജത്ത് സഖ്യത്തില്‍ എഐയുഡിഎഫ്,എജിഎം,ഇടത് പാര്‍ട്ടികള്‍ എന്നിവര്‍ അംഗങ്ങളാണ്. ബിജെപി സഖ്യം വിട്ട ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടും കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഭാഗമായിട്ടുണ്ട്. 126 അംഗ നിയമസഭയിലേക്ക് മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 6 വരെ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം.