കേരളം

kerala

ETV Bharat / bharat

67 ദിവസം കൊണ്ട് 6,713 കിലോമീറ്റര്‍; രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ്‌ യാത്രയ്‌ക്ക് ഇന്ന് തുടക്കം - രാഹുൽ ഗാന്ധി ജോഡോ യാത്ര

Bharat Jodo Nyay Yatra : രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ്‌ യാത്ര ഇന്ന് മണിപ്പൂരിൽ നിന്ന് തുടങ്ങും. 67 ദിവസങ്ങള്‍ കൊണ്ട് 15 സംസ്ഥാനങ്ങളിലെ 100 ലോക്‌സഭ മണ്ഡലങ്ങളിലൂടെ ന്യായ് യാത്ര പര്യടനം നടത്തും.

Rahul Gandhi Bharat Jodo Nyay Yatra  ഭാരത് ജോഡോ ന്യായ്‌ യാത്ര  രാഹുൽ ഗാന്ധി ജോഡോ യാത്ര  bharat jodo nyay yatra updates
Rahul Gandhi is Set to Embark on Bharat Jodo Nyay Yatra

By PTI

Published : Jan 14, 2024, 9:52 AM IST

ഇംഫാല്‍ : ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi) നടത്തുന്ന ഭാരത് ജോഡോ ന്യായ്‌ യാത്രയ്‌ക്ക് ഇന്ന് തുടക്കമാകും. മണിപ്പൂരിലെ തൗബലിലെ ഖോങ്‌ജോം യുദ്ധസ്‌മാരകത്തിന് സമീപത്തുനിന്നാണ് യാത്ര ആരംഭിക്കുക. ഉച്ചക്ക് 12ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും (Rahul Gandhi Set to Embark on Bharat Jodo Nyay Yatra).

തലസ്ഥാനമായ ഇംഫാലിൽ പരിപാടി നടത്താൻ സംസ്ഥാന സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് നഗരത്തിന് പുറത്തുള്ള ഖോങ്‌ജോം യുദ്ധസ്‌മാരക സമുച്ചയത്തിന് സമീപത്തുനിന്ന് യാത്ര തുടങ്ങുന്നത്. ഉച്ചയ്ക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ കോൺഗ്രസ് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, സുഖ്‌വിന്ദർസിങ് സുഖു തുടങ്ങിയവർക്കൊപ്പം പാർട്ടിയുടെ പ്രവർത്തക സമിതി അംഗങ്ങളും, നിയമസഭ കക്ഷി നേതാക്കളും പങ്കെടുക്കും. സുരക്ഷാകാരണങ്ങളാൽ സോണിയ ഗാന്ധി ഉദ്‌ഘാടന ചടങ്ങിൽ സംബന്ധിക്കില്ല (Manipur Bharat Jodo Nyay Yatra).

ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് തൊഴിലില്ലായ്‌മ, വിലക്കയറ്റം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ലക്ഷ്യത്തോടെ രാഹുൽ ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നത് (Lok Sabha Election 2024). 15 സംസ്ഥാനങ്ങളിലെ 100 ലോക്‌സഭ മണ്ഡലങ്ങളിലൂടെ ന്യായ് യാത്ര പര്യടനം നടത്തും. ഭാരത് ജോഡോ യാത്രയ്‌ക്ക് (Bharat Jodo Yatra) സമാനമായ രീതിയില്‍ ചലനം സൃഷ്‌ടിക്കാന്‍ ന്യായ്‌ യാത്രയ്‌ക്കും കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്‍റില്‍ ഉന്നയിക്കാന്‍ സര്‍ക്കാര്‍ അവസരം നല്‍കാത്തതിനാലാണ് ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്നതെന്നും, ഭരണഘടന ഉറപ്പുനല്‍കുന്ന നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങള്‍ പുനഃസ്ഥാപിക്കുകയാണ് ന്യായ്‌ യാത്രയുടെ ലക്ഷ്യമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

Also Read:ഇന്ത്യ മുന്നണി കൺവീനറായി ഖാർഗെ; സ്വാഗതം ചെയ്‌ത് ടിഎംസി

6,713 കിലോമീറ്റര്‍ ആണ് ഭാരത് ജോഡോ ന്യായ് യാത്ര പര്യടനം നടത്തുക. ഉത്തര്‍പ്രദേശിലാണ് ദൈര്‍ഘ്യമേറിയ പര്യടനം. 11 ദിവസം കൊണ്ട് സംസ്ഥാനത്ത് 1074 കിലോമീറ്റര്‍ സഞ്ചരിക്കും. അമേഠി, ഗാന്ധി കുടുംബത്തിന്‍റെ കോട്ടയായ റായ്‌ബറേലി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസി തുടങ്ങി സുപ്രധാന രാഷ്‌ട്രീയ മേഖലകളില്‍ ന്യായ്‌ യാത്ര പര്യടനം നടത്തും.

കാല്‍നടയായും ബസിലും രാഹുല്‍ ഗാന്ധിയും സംഘവും സഞ്ചരിക്കും. 67 ദിവസങ്ങള്‍ കൊണ്ട് 110 ജില്ലകള്‍, 100 ലോക്‌സഭ മണ്ഡലങ്ങള്‍, 337 നിയമസഭ മണ്ഡലങ്ങള്‍ ചുറ്റി യാത്ര മാര്‍ച്ച് 20 ന് സമാപിക്കും. മുംബൈയിലാണ് സമാപനം.

ABOUT THE AUTHOR

...view details