കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി - 'Hum do Hamare do'
അഹമ്മദാബാദിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തെ നരേന്ദ്ര മോദി സ്റ്റേഡിയമെന്ന് പുനർനാമകരണം ചെയ്‌ത നടപടിയെയും രാഹുൽ ഗാന്ധി ട്വിറ്ററിൽ വിമർശിച്ചു
കേന്ദ്ര സർക്കാരിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡൽഹി: പൊതുമേഖലകൾ സ്വകാര്യവൽക്കരിക്കുന്ന കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 'ക്രോണി കാപ്പിറ്റലിസ'ത്തെയാണ് കേന്ദ്ര സർക്കാർ പിന്തുണക്കുന്നതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ലോകത്തിലെ തന്നെ വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ ക്രിക്കറ്റ് സ്‌റ്റേഡിയത്തെ നരേന്ദ്ര മോദി സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്‌ത നടപടിയെയും രാഹുൽ ഗാന്ധി വിമർശിച്ചു.