ഉഡുപ്പി:മത്സ്യത്തൊഴിലാളി സമ്മാനമായി നൽകിയ മത്സ്യത്തിൽ തൊട്ടതിന്‍റെ പേരിൽ ഉഡുപ്പിയിലെ ഉച്ചിലയിലെ ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിസമ്മതിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മത്സ്യത്തൊഴിലാളികള്‍ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് ശേഷമായിരുന്നു രാഹുല്‍ ഗാന്ധി ഉച്ചിലയിലെ ക്ഷേത്രം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പരിപാടിയുടെ അവസാനത്തില്‍ മത്സ്യത്തൊഴിലാളിയായ വയോധിക സ്‌നേഹമറിയിച്ചുകൊണ്ട് രാഹുലിന് ഒരു മത്സ്യത്തെ സമ്മാനിക്കുകയായിരുന്നു.
സംഭവം ഇങ്ങനെ:കര്‍ണാടക അസംബ്ലി തെരഞ്ഞെടുപ്പിന്‍റെ അവസാനദിനങ്ങളായതിനാല്‍ പ്രചാരണത്തിന് ചൂടേകാന്‍ എത്തിയതായിരുന്നു രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഉഡുപ്പി ജില്ല കമ്മിറ്റിയായിരുന്നു പ്രസ്‌തുത പരിപാടി സംഘടിപ്പിച്ചിരുന്നത്. പരസ്‌പര സംവാദങ്ങളിലൂടെ പുരോഗമിച്ച പരിപാടിയുടെ അവസാനത്തോടെ മത്സ്യത്തൊഴിലാളിയായ വയോധിക വേദിയിലേക്ക് കയറിവന്ന് രാഹുലിന് വലിയൊരു അഞ്ചല്‍ മത്സ്യം സമ്മാനിക്കുകയായിരുന്നു. ഇതോടെ തുടര്‍ന്നുള്ള ക്ഷേത്ര സന്ദര്‍ശനത്തോട് രാഹുല്‍ വിമുഖത കാണിക്കുകയായിരുന്നു.
സമ്മതം കിട്ടിയതോടെ ദര്‍ശനം:കപു താലൂക്കിലെ ഉച്ചിലയിലുള്ള മഹാലക്ഷ്‌മി ക്ഷേത്രത്തിലേക്ക് നീങ്ങി. ക്ഷേത്രത്തില്‍ കയറുന്നതിന് മുമ്പ് തന്ത്രിയോടും ബന്ധപ്പെട്ടവരോടും മത്സ്യത്തെ തൊട്ടതിനാല്‍ തന്നെ ദേവി ദര്‍ശനം നടത്തുന്നതില്‍ പ്രശ്‌നമുണ്ടോ എന്നും അദ്ദേഹം ചോദിച്ചറിഞ്ഞു. എന്നാല്‍, ദേവീദര്‍ശനത്തിന് ഇത് തടസമാവില്ലെന്ന് ഇവര്‍ മറുപടി പറഞ്ഞതോടെയാണ് രാഹുല്‍ ക്ഷേത്രത്തിനകത്തേക്ക് കയറിയത്. ഈ സമയം മൊഗവീര മത്സ്യത്തൊഴിലാളി വിഭാഗത്തിലെ ആളുകളും രാഹുലിനെ അനുഗമിച്ചിരുന്നു. ക്ഷേത്ര ദര്‍ശനം നടത്തിയ രാഹുലിന് പ്രത്യേക പൂജയുടെ പ്രസാദവും തന്ത്രി നല്‍കി. അതേസമയം മൊഗവീര മത്സ്യത്തൊഴിലാളി വിഭാഗത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ക്ഷേത്രമാണ് ഉച്ചിലയിലെ മഹാലക്ഷ്‌മി ക്ഷേത്രം.