കേരളം

kerala

ETV Bharat / bharat

Rahul gandhi| 'ഇന്ത്യ മുഴുവനും എന്‍റെ വീടാണ്'; രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരികെ ലഭിച്ചു

കഴിഞ്ഞ ദിവസമായിരുന്നു(ഓഗസ്‌റ്റ് 7) കേസിനെ തുടര്‍ന്ന് നഷ്‌ടമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം പുനഃസ്ഥാപിച്ചത്.

rahul gandhi  getting his residence back  Tughlaq Lane  rahul gandhi official residence  loksabha  mp  modi surname  ഇന്ത്യ മുഴുവനും തന്‍റെ വീടാണ്  രാഹുല്‍ ഗാന്ധി  ഔദ്യോഗിക വസതി തിരികെ ലഭിച്ചു  ലോക്‌സഭ അംഗത്വം  രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസംഗം  മോദി പരാമര്‍ശം
Rahul gandhi | 'ഇന്ത്യ മുഴുവനും തന്‍റെ വീടാണ്'; രാഹുല്‍ ഗാന്ധിക്ക് ഔദ്യോഗിക വസതി തിരികെ ലഭിച്ചു

By

Published : Aug 8, 2023, 5:50 PM IST

ന്യൂഡല്‍ഹി: 'ഇന്ത്യ മുഴുവനും എന്‍റെ വീടാണെന്ന്' കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ സുപ്രീം കോടതി രാഹുലിന് ശിക്ഷയ്‌ക്ക് ഇളവ് നല്‍കിയതിനെ തുടര്‍ന്ന് ഔദ്യോഗിക വസതി വീണ്ടും അനുവദിച്ചതില്‍ പ്രതികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചൊവ്വാഴ്‌ചയായിരുന്നു ന്യൂഡല്‍ഹിയിലെ തുഗ്ലക് ലൈനിലുള്ള 12-ാം നമ്പര്‍ വസതി രാഹുലിന് തിരികെ ലഭിച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു(ഓഗസ്‌റ്റ് 7) കേസിനെ തുടര്‍ന്ന് നഷ്‌ടമായ രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം പുനഃസ്ഥാപിച്ചത്. 134 ദിവസത്തിന് ശേഷമാണ് രാഹുല്‍ ഗാന്ധിക്ക് എംപി പദവി തിരികെ കിട്ടുന്നത്. മോദി പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച സൂറത്ത് കോടതിയുടെ വിധി സുപ്രീം കോടതി കഴിഞ്ഞ ദിവസം സ്‌റ്റേ ചെയ്‌തതിന്‍റെ പശ്ചാത്തലത്തിലാണ് നഷ്‌ടമായ വയനാട് എംപി സ്ഥാനം തിരികെ ലഭിക്കുന്നത്.

സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിട്ടും രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭ അംഗത്വം പുനഃസ്ഥാപിക്കുന്നത് വൈകുകയാണെങ്കില്‍ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം കോണ്‍ഗ്രസ് പരിഗണനയില്‍ ഉണ്ടായിരുന്നു. ഒപ്പം ഇരു സഭകളിലും ഇത് സംബന്ധിച്ച് പ്രതിഷേധം സംഘടിപ്പിക്കാനും പാര്‍ട്ടി തീരുമാനിച്ചിരുന്നു.

രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസംഗം:2019ല്‍ കര്‍ണാടകയിലെ കോലാറില്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗമായിരുന്നു വിവാദമായത്. നീരവ് മോദിയേയും ലളിത് മോദിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പരാമര്‍ശിച്ച് നടത്തിയ പ്രസ്‌താവനയാണ് അപകീര്‍ത്തി കേസിലേക്ക് നയിച്ചത്. കള്ളന്‍മാര്‍ക്കെല്ലാം മോദി എന്ന് പേരുണ്ടായത് എങ്ങനെ എന്നായിരുന്നു രാഹുലിന്‍റെ ചോദ്യം. ഇത് മോദി വിഭാഗത്തെ മുഴുവന്‍ അപകീര്‍ത്തിപ്പെടുത്തി എന്ന് കാണിച്ച് ബിജെപി നേതാവ് പൂര്‍ണേഷ് മോദിയാണ് കേസ് നല്‍കിയത്.

മാര്‍ച്ച് 23ന് സൂറത്ത് കോടതി രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. തൊട്ടടുത്ത ദിവസം തന്നെ എം പി സ്ഥാനത്ത് നിന്നും രാഹുലിനെ അയോഗ്യനാക്കികൊണ്ട് ലോക്‌സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയിരുന്നു. തന്‍റെ പരാമര്‍ശം വ്യക്തികള്‍ക്കെതിരെ മാത്രമാണെന്നും സമൂഹത്തിനെതിരല്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

സൂറത്ത് കോടതി വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി ഹൈക്കോടതി തള്ളുകയാണുണ്ടായത്. പിന്നാലെയാണ് രാഹുല്‍ ഗാന്ധി സുപ്രീം കോടതിയെ സമീപിച്ചത്. ഓഗസ്‌റ്റ് നാലിന് ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി വിചാരണ കോടതി വിധി സ്‌റ്റേ ചെയ്യുകയായിരുന്നു.

സത്യം വിജയിക്കുമെന്ന് രാഹുല്‍: എല്ലായ്‌പ്പോഴും വിജയിക്കുക സത്യം മാത്രമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ പ്രതികരിച്ചിരുന്നു. തനിക്ക് നല്‍കിയ പിന്തുണയ്‌ക്ക് രാഹുല്‍ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുകയും ചെയ്‌തു.

'എപ്പോഴും സത്യം വിജയിക്കും. ഇന്ന് മാത്രമല്ല, നാളെയും ഇനിയുള്ള ദിവസങ്ങളിലും അങ്ങനെ തന്നെ തുടരും. എനിക്ക് നല്‍കിയ പിന്തുണയ്‌ക്ക് ജനങ്ങളോട് ഞാന്‍ നന്ദി പറയുകയാണ്'- രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details