ന്യൂഡൽഹി: ഇന്ദിര ഗാന്ധിയുടെ 103-ാം ജന്മവാർഷിക ദിനത്തിൽ ശക്തിസ്‌തലിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുഷ്‌പാർച്ചന നടത്തി. കാര്യക്ഷമമായ പ്രധാനമന്ത്രി എന്ന തലക്കെട്ടോടെ ഇന്ദിരാഗാന്ധിയുടെ ചിത്രം രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കുവെച്ചു. കാര്യക്ഷമമായ പ്രധാനമന്ത്രിയും ശക്തി സ്വരൂപയുമായ പ്രധാനമന്ത്രിയായിരുന്നു ഇന്ദിരാഗാന്ധിയെന്നും എനിക്ക് പറഞ്ഞു തന്ന കാര്യങ്ങൾ തന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദിര ഗാന്ധിക്ക് ഓർമപൂച്ചെണ്ടുകളുമായി രാഹുൽ ഗാന്ധി - Rahul Gandhi pays tribute to Indira Gandhi
ഇന്ദിര ഗാന്ധിയുടെ 103-ാം ജന്മവാർഷിക ദിനത്തിൽ രാഹുൽ ഗാന്ധി പുഷ്‌പാർച്ചന നടത്തി
ഇന്ദിരാ ഗാന്ധിക്ക് ഓർമപൂച്ചെണ്ടുകളുമായി രാഹുൽ ഗാന്ധി
കോൺഗ്രസിന്‍റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും ഇന്ദിരാഗാന്ധിയെ യഥാർഥ നേതാവ്, ഇന്ത്യയുടെ മഹത്തായ മകൾ തുടങ്ങിയ വിശേഷണങ്ങളോടെ സ്‌മരിച്ച് പോസ്റ്റ് ചെയ്‌തു.
1917 നവംബർ 19ന് ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്‍റെയും കമല നെഹ്രുവിന്‍റെയും മകളായി ജനിച്ച ഇന്ദിരാഗാന്ധി 1966 ജനുവരി മുതൽ 1977 മാർച്ച് വരെയും 1980 ജനുവരി മുതൽ 1984 ഒക്ടോബർ വരെയും രാജ്യത്തെ ആദ്യത്തെ ഏക വനിതാ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു.
Last Updated : Nov 19, 2020, 2:05 PM IST