കേരളം

kerala

ETV Bharat / bharat

'ജനവിധി അംഗീകരിക്കുന്നു, തോൽവിയിൽ നിന്ന് പാഠം ഉൾക്കൊള്ളും': രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് വിധിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് ഇന്ത്യയിലെ ജനങ്ങളുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

By

Published : Mar 10, 2022, 4:30 PM IST

Rahul Gandhi on assembly poll results  assembly election 2022  നിയമസഭ തെരഞ്ഞെടുപ്പ് ഫലം രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി തെരഞ്ഞെടുപ്പ്  നിയമസഭ തെരഞ്ഞെടുപ്പ് 2022
തെരഞ്ഞെടുപ്പ് ഫലത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അന്തിമ ഫല പ്രഖ്യാപനത്തിലേക്കടുക്കുമ്പോൾ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജനവിധി അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പ് വിധിയിൽ നിന്ന് പാഠം ഉൾക്കൊള്ളുമെന്നും ഇന്ത്യയിലെ ജനങ്ങളുടെ താത്പര്യങ്ങൾക്കായി പ്രവർത്തിക്കുമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. എല്ലാ കോൺഗ്രസ് പ്രവർത്തകർക്കും അനുഭാവികൾക്കും അവരുടെ കഠിനാധ്വാനത്തിനും അർപ്പണ ബോധത്തിനും നന്ദി അറിയിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്കടുക്കുമ്പോൾ വിജയം കൊയ്യുമെന്ന് പ്രതീക്ഷിച്ച ഉത്തർപ്രദേശിൽ കോൺഗ്രസ് മൂന്ന് സീറ്റുകളിലേക്ക് ഒതുങ്ങുന്ന കാഴ്‌ചയാണ് ദേശീയ തലത്തിൽ കാണാനാകുന്നത്. ഉത്തരാഖണ്ഡിലും മികച്ച പ്രകടനം കാഴ്‌ചവയ്ക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. നാല് സംസ്ഥാനങ്ങളിലും ബിജെപി ഭരണം പിടിച്ചടക്കാൻ ഒരുങ്ങുകയാണ്.

കൈയിലുണ്ടായിരുന്ന പഞ്ചാബ് അട്ടിമറിയിലൂടെ ആം ആദ്‌മി പാർട്ടി പിടിച്ചെടുത്തപ്പോൾ വിജയിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ച ഗോവയിൽ ബിജെപി ലീഡ് നിലനിർത്തുകയാണ്.

Also Read: ഒരിടത്തും കൈ ഉയര്‍ത്താനാവാതെ കോണ്‍ഗ്രസ്: നാലിടത്ത് തരംഗമായി ബി.ജെ.പി; അട്ടിമറിച്ച് ആം ആദ്മി

ABOUT THE AUTHOR

...view details