ന്യൂഡല്‍ഹി: ജോലി സമയത്ത് മലയാളം സംസാരിയ്ക്കരുതെന്ന ഡല്‍ഹി ജിബി പന്ത് ആശുപത്രി ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവാദ സര്‍ക്കുലറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. മറ്റ് ഇന്ത്യന്‍ ഭാഷകളുടേത് പൊലെ തന്നെയാണ് മലയാളമെന്നും ഭാഷാവിവേചനം അവസാനിപ്പിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
നേരത്തെ വിവാദ സര്‍ക്കുലറിനെതിരെ കോണ്‍ഗ്രസ് എംപിമാരായ കെസി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരും രംഗത്തെത്തിയിരുന്നു. സര്‍ക്കുലര്‍ വിചിത്രവും ഭരണഘടന വിരുദ്ധവുമാണെന്ന് കെസി വേണുഗോപാല്‍ എംപി ആരോപിച്ചത്. സര്‍ക്കുലര്‍ മനുഷ്യാവകാശ ലംഘനമാണെന്ന് ശശി തരൂര്‍ എംപിയും പ്രതികരിച്ചു.