ബെംഗളൂരു :കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍ നിന്നാരംഭിച്ച ഭാരത് ജോഡോ യാത്ര ഇന്ന് (ഒക്‌ടോബര്‍ 15) 1,000 കിലോമീറ്റര്‍ പിന്നിടും. കര്‍ണാടകയിലെ ബെല്ലാരി നഗരത്തില്‍ പ്രവേശിക്കുന്നതോടെയാണ് പദയാത്ര 1,000 കിലോമീറ്റര്‍ എന്ന നാഴികക്കല്ല് പിന്നിടുന്നത്. ഇതിന്‍റെ ഭാഗമായി ഇന്ന് ബെല്ലാരിയില്‍ കോൺഗ്രസ് പ്രവര്‍ത്തക സമ്മേളനം നടക്കുമെന്ന് നേതൃത്വം പ്രസ്‌താവനയില്‍ അറിയിച്ചു.
മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ സബര്‍മതി ആശ്രമത്തില്‍ നിന്ന് ദണ്ഡിയിലേയ്ക്ക് നടത്തിയ മാര്‍ച്ച് 24 ദിവസം കൊണ്ടാണ് 389 കിലോമീറ്റര്‍ പിന്നിട്ടത്. കാല്‍നടയായി മുന്നേറിയ ഏറ്റവും ദൈര്‍ഘ്യമേറിയ മാര്‍ച്ചായിരുന്നു ദണ്ഡിയാത്ര. എന്നാല്‍ ഇന്ത്യയുടെ ചരിത്രത്തിൽ ഒരു രാഷ്ട്രീയ നേതാവ് കാൽനടയായി നയിക്കുന്ന ഏറ്റവും ദൈർഘ്യമേറിയ ജാഥയാണ് ഭാരത് ജോഡോ യാത്രയെന്ന് കോണ്‍ഗ്രസ് പറയുന്നു.