ജെയ്‌പൂർ:ഉത്തരേന്ത്യൻ വോട്ടർമാരെ രാഹുൽ ഗാന്ധി ആക്ഷേപിച്ച് സംസാരിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി സോണിയാ ഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബർട്ട് വദ്ര രംഗത്ത്. രാഹുൽ ഒരു നിക്ഷ്‌പക്ഷനാണ് .ഇന്ത്യയെ ഒരുപോലെയാണ് രാഹുൽ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഉത്തർപ്രദേശിലെയും അമേത്തിയിലെയും ഗുജറാത്തിലെയും ആളുകളെ ഒരു പോലെയാണ് സ്‌നേഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽ നിക്ഷ്‌പക്ഷൻ,ഇന്ത്യയെ ഒരുപോലെ കാണുന്നു; ഉത്തരേന്ത്യൻ പരാമർശത്തിൽ മറുപടിയുമായി വദ്ര - 'North-South'
രാഹുൽ ഉത്തർപ്രദേശിലെയും അമേത്തിയിലെയും ഗുജറാത്തിലെയും ആളുകളെ ഒരു പോലെയാണ് സ്‌നേഹിക്കുന്നത്
15 വര്‍ഷം താൻ ഉത്തരേന്ത്യയിൽ എംപിയായിരുന്നു. തനിക്ക് മറ്റൊരു തരത്തിലുള്ള രാഷ്ട്രീയമായിരുന്നു പരിചയമുണ്ടായിരുന്നത്. കേരളത്തിലേക്ക് എത്തിയപ്പോള്‍ ഏറെ പുതുമകളുണ്ടായിരുന്നു. ആളുകള്‍ക്ക് പ്രശ്നങ്ങളെപ്പറ്റി അറിയാൻ താത്പര്യമുണ്ടെന്ന് മനസ്സിലായി. ഉപരിവിപ്ലവമായല്ല, പ്രശ്നങ്ങളുടെ വിശദാംശങ്ങളിൽ ആളുകള്‍ തത്പരരാണ്. കേരളത്തെയും വയനാടിനെയും താൻ ഏറെ ഇഷ്ടപ്പെടുന്നുവെന്ന് അടുത്തിടെ വിദ്യാര്‍ഥികളോടു പറഞ്ഞിരുന്നു. ഇതു വെറുമൊരു ഇഷ്ടമല്ല, നിങ്ങളുടെ രാഷ്ട്രീയ രീതികളോടുള്ള ഇഷ്ടമാണ്. കേരളത്തിലെ ജനങ്ങൾ ബുദ്ധിപരമായാണ് രാഷ്ട്രീയത്തെ സമീപിക്കുന്നത്. താൻ ഉന്മേഷത്തിന് വേണ്ടിയാണ് കേരളത്തിൽ വന്നതെന്നും രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് കേരള യാത്ര സമാപനം ഉദ്ഘാടനം ചെയ്യുന്നതിനിടെ പറഞ്ഞിരുന്നു.
അതേസമയം രാഹുൽ ഗാന്ധിയുടെ വാക്കുകളെ വിമർശിച്ച് കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവദേക്കർ, അനുരാഗ് ഠാക്കൂർ. ബിജപി പ്രസിഡന്‍റ് ജെ.പി നദ്ദ എന്നിവർ രംഗത്തെത്തിയിരുന്നു. കൂടാതെ നീരവ് മോദിയെ ഇന്ത്യക്ക് കൈമാറണമെന്ന ഇന്ത്യയുടെ അപേക്ഷ ലണ്ടൻ കോടതി സ്വീകരിച്ച നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും വദ്ര കൂട്ടിച്ചേർത്തു.