കേരളം

kerala

ETV Bharat / bharat

Rahul Gandhi Interacts With Porters: 'ചുമടെടുത്ത് രാഹുല്‍ ഗാന്ധി'; ആനന്ദ് വിഹാറില്‍ ചുമട്ടുതൊഴിലാളികളുമായി കൂടിക്കാഴ്‌ച - രാഹുല്‍ ഗാന്ധി

Rahul Gandhi met porters at railway station: രാഹുല്‍ ഗാന്ധി ചുമട്ടുതൊഴിലാളികളുമായി സംവദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് എക്‌സില്‍ പങ്കിട്ടു.

Rahul Gandhi interacts with porters at Anand Vihar railway station  Rahul Gandhi interacts with porters  Rahul Gandhi with porters  Rahul Gandhi met porters at railway station  ചുമടെടുത്ത് രാഹുല്‍ ഗാന്ധി  രാഹുല്‍ ഗാന്ധി  Rahul Gandhi
Rahul Gandhi Interacts With Porters

By ETV Bharat Kerala Team

Published : Sep 21, 2023, 12:40 PM IST

ന്യൂഡല്‍ഹി :ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ ചുമട്ടുതൊഴിലാളികളുമായി സംവദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (Rahul Gandhi Interacts With Porters). ചുമട്ടുതൊഴിലാളികളുടെ ട്രേഡ് മാര്‍ക്ക് ആയ ചുവന്ന ഷര്‍ട്ട് ധരിച്ച് ലഗേജ് തലയില്‍ ചുമന്ന് തൊഴിലാളികള്‍ക്കൊപ്പം നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് തങ്ങളുടെ എക്‌സ് ഹാന്‍ഡിലില്‍ പങ്കിട്ടു. തൊഴിലാളികള്‍ക്കിടയില്‍ ഇരുന്ന് അവരുടെ പ്രശ്‌നങ്ങള്‍ ചോദിച്ച് മനസിലാക്കുകയായിരുന്നു രാഹുല്‍ ഗാന്ധി (Rahul Gandhi).

'ജനനായകന്‍ രാഹുല്‍ ഗാന്ധി ജി ഇന്ന് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി ചുമട്ടുതൊഴിലാളികളെ കണ്ടു. റെയില്‍വേ സ്റ്റേഷനിലെ ചുമട്ടുതൊഴിലാളി സുഹൃത്തുക്കള്‍ അദ്ദേഹത്തെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു കൊണ്ട് പങ്കുവച്ച വീഡിയോ വൈറലായിരുന്നു' -കോണ്‍ഗ്രസ് എക്‌സില്‍ പങ്കിട്ട പോസ്‌റ്റില്‍ പറയുന്നു. ഈ കുറിപ്പിനൊപ്പം തൊഴിലാളികളോട് സംവദിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രവും കോണ്‍ഗ്രസ് പങ്കുവച്ചിട്ടുണ്ട്.

നേരത്തെ രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയിലാണ് സമൂഹത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരുമായി അദ്ദേഹം കൂടിക്കാഴ്‌ച നടത്താന്‍ തുടങ്ങിയത്. വിദ്യാര്‍ഥികള്‍ മുതല്‍ മെക്കാനിക് ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി സംവദിച്ചു. അടുത്തിടെ ലഡാക് സന്ദര്‍ശിച്ച് അവിടുത്തെ ജനങ്ങളുമായും രാഹുല്‍ കൂടിക്കാഴ്‌ച നടത്തി.

ABOUT THE AUTHOR

...view details