സുൽത്താൻപൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുതൻപൂർ എംപി-എംഎൽഎ കോടതി. ഡിസംബര്‍ 16 ന് ഹാജരാകാൻ രാഹുൽ ഗാന്ധിയോട് കോടതി നേരത്തെ നിർദേശിച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായില്ല.
അമിത് ഷായ്‌ക്കെതിരെ രാഹുൽ ഗാന്ധി ആക്ഷേപകരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഭാരതീയ ജനതാ പാർട്ടി നേതാവ് വിജയ് മിശ്ര 2018 ഓഗസ്റ്റ് 4 നാണ് കേസ് ഫയൽ ചെയ്‌തത്. സംഭവത്തില്‍ ഡിസംബർ 16 ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുൽത്താൻപൂർ എംപി-എംഎൽഎ കോടതി രാഹുൽ ഗാന്ധിക്ക് സമൻസ് അയച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായില്ലെന്ന് മിശ്രയുടെ അഭിഭാഷകൻ സന്തോഷ് പാണ്ഡെ പറഞ്ഞു. നവംബർ 18 ന് ജഡ്‌ജി യോഗേഷ് യാദവ് വാദങ്ങൾക്ക് ശേഷം വിധി പറയാനായി മാറ്റിവെച്ചു. നവംബർ 27-ന് അടുത്ത വാദം കേൾക്കുകയും ഗാന്ധിയോട് ഹാജരാകാനായി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.
മോദിക്കും അമിത് ഷായ്ക്കുമെതിരെ മുൻ കേന്ദ്രമന്ത്രിയുടെ വിമർശനം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായെയും പരോക്ഷമായി വിമർശിച്ച് നിലവിൽ ബംഗാളിലെ തൃണമൂൽ മന്ത്രിയും, ബിജെപിയുടെ മുൻ കേന്ദ്രമന്ത്രിയും, സംഗീതജ്ഞനുമായ ബാബുൽ സുപ്രിയോ. ബിജെപി പ്രവർത്തനം സംഗീത ജീവിതത്തിന് തടസമായെന്നും, ഇന്ത്യയുടെ രാജാവിനോ രാജാധിരാജനോ തൻ്റെ ജീവിതം മാറ്റാൻ കഴിയില്ലെന്നുമാണ് പിറന്നാൾ ആഘോഷവേളയിൽ ബാബുൽ പറയാതെ പറഞ്ഞത്.