കേരളം

kerala

ETV Bharat / bharat

രാഹുൽ ഗാന്ധി ദേശവിരുദ്ധ ടൂൾകിറ്റിന്‍റെ ഭാഗം; ഉദ്ദേശ്യം മനസിലാകുന്നില്ല: ജെപി നദ്ദ - parliamentary committee

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റൊരു രാജ്യത്തിനെ ഇടപെടുത്തുന്ന രാഹുൽ ഗാന്ധിയുടെ ഉദ്ദേശ്യം എന്താണെന്ന് ഇതുവരെ മനസിലാകുന്നില്ലെന്ന് പറഞ്ഞ നദ്ദ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുകയും ഇവിടെ ജി20 മീറ്റിങ്ങുകള്‍ നടക്കുകയും ചെയ്യുന്ന സമയത്ത് രാഹുൽ ഗാന്ധി വിദേശ മണ്ണിൽ രാജ്യത്തെയും പാർലമെന്‍റിനെയും അപമാനിക്കുകയാണെന്ന് ആവർത്തിച്ചു

Rahul Gandhi  Nadda  ബിജെപി  രാഹുൽ ഗാന്ധി  ഭാരതീയ ജനതാ പാർട്ടി  ദേശവിരുദ്ധ ടൂൾകിറ്റ്  ഇന്ത്യ  rahul gandhi  india  politics  parliamentary committee  Nadda
Rahul Gandhi

By

Published : Mar 17, 2023, 12:34 PM IST

ന്യൂഡൽഹി: യുകെയിൽ നടത്തിയ പരാമർശങ്ങളിൽ രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷമായ വിമർശനവുമായി ഭാരതീയ ജനത പാർട്ടി (ബിജെപി) ദേശീയ അധ്യക്ഷൻ ജെപി നദ്ദ രംഗത്ത്. 'കോൺഗ്രസ് പാർട്ടി ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ദൗർഭാഗ്യകരമാണ്. രാജ്യത്തെ ആവർത്തിച്ച് നിരസിച്ചതിന് ശേഷം രാഹുൽ ഗാന്ധി ഇപ്പോൾ ദേശവിരുദ്ധ ടൂൾകിറ്റിന്‍റെ സ്ഥിരം ഭാഗമായി മാറിയിരിക്കുന്നു,' നദ്ദ പറഞ്ഞു.

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റൊരു രാജ്യത്തിനെ ഇടപെടുത്തുന്ന രാഹുൽ ഗാന്ധിയുടെ ഉദ്ദേശ്യം എന്താണെന്ന് ഇതുവരെ മനസിലാകുന്നില്ലെന്ന് പറഞ്ഞ നദ്ദ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുകയും ഇവിടെ ജി20 മീറ്റിങ്ങുകള്‍ നടക്കുകയും ചെയ്യുന്ന സമയത്ത് രാഹുൽ ഗാന്ധി വിദേശ മണ്ണിൽ രാജ്യത്തെയും പാർലമെന്‍റിനെയും അപമാനിക്കുകയാണെന്നും കൂട്ടിച്ചേർത്തു.

ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ ദേശീയ തലത്തിൽ വലിയ രാഷ്‌ട്രീയ പോരുകൾക്ക് വഴി വച്ചതിന് പിന്നാലെ മുതിർന്ന പാർട്ടി നേതാവ് ജയറാം രമേഷ് വാര്‍ത്ത സമ്മേളത്തിനിടെ രാഹുൽ ഗാന്ധിയെ തിരുത്തുന്ന വീഡിയോ വീണ്ടും വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ലണ്ടനിൽ താൻ നടത്തിയ പരാമർശങ്ങളിൽ വിശദീകരണം നൽകാൻ ന്യൂഡൽഹിയിൽ വ്യാഴാഴ്‌ച വാർത്ത സമ്മേളനം നടത്തവെയാണ് സംഭവം. സംഭവത്തെ പരിഹസിച്ച് ബിജെപി പിയുഷ് ഗോയൽ ഉൾപ്പെടെയുള്ള നേതാക്കൾ രംഗത്ത് വന്നിരുന്നു.

Also Read: നിർഭാഗ്യവശാൽ, ഞങ്ങൾക്ക് വാക്കുകൾ നഷ്‌ടപ്പെടുന്നു": രാഹുൽ ഗാന്ധിയെ പരിഹസിച്ച് വീണ്ടും ബിജെപി

"നിർഭാ​ഗ്യവശാൽ, ഞാനൊരു പാർലമെന്‍റം​ഗമാണ്. പാർലമെന്‍റിൽ ആ ആരോപണം ഉന്നയിച്ചത് നാല് മന്ത്രിമാരാണ്. സംസാരിക്കാനുള്ള എന്‍റെ അവസരം എന്നത് ജനാധിപത്യ അവകാശമാണ്" എന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. നിർഭാ​ഗ്യവശാൽ എന്ന് കേട്ട ഉടൻ തന്നെ ജയറാം രമേശ് അദ്ദേഹത്തിന്‍റെ സംസാരം തടയുകയും, ഈ പ്രയോഗം ബിജെപിക്കാർ ഇതൊരു അവസരമായി എടുക്കുമെന്നും, നിർഭാ​ഗ്യവശാൽ എന്നത് ജനങ്ങളുടെ നിർഭാ​ഗ്യത്താൽ എന്ന് തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. ലണ്ടൻ പര്യടനത്തിനിടെ നടത്തിയ പരാമർശങ്ങളിൽ വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന രാഹുലിന്‍റെ ആവശ്യം പക്ഷേ പരിഗണിക്കപ്പെട്ടില്ല.

അദാനി ഗ്രൂപ്പിനെതിരായ യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ടിനെക്കുറിച്ച് സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണത്തിന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഭരണകക്ഷിയായ ബിജെപി എന്നാൽ ഇതിനെ എതിർത്തു. പാർലമെന്‍റിലെ തർക്കം തുടർച്ചയായ നാലാം ദിവസവും തുടർന്നു. ഈ സാഹചര്യം മൂലമാണ് ചർച്ചകൾ നടക്കാതെ പോയത്.

ഇതേസമയം, രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്‍റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യിക്കാന്‍ ബിജെപിയുടെ നീക്കം. ലണ്ടനില്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്‍റെ പേരിലാണ് പുതിയ രാഷ്‌ട്രീയ എതിർപ്പ്. ഇതിന്‍റെ ഭാഗമായി രാഹുലിന്‍റെ ലോക്‌സഭാ അംഗത്വം റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ഇതിനായി കമ്മിറ്റിയെ രൂപീകരിക്കണം എന്നുമാവശ്യപ്പെട്ട്‌ ബിജെപി എം പി നിഷികാന്ത് ദുബെ ലോക്‌സഭാ സ്‌പീക്കര്‍ക്ക് കത്ത് നല്‍കി. വിദേശത്ത് നടത്തിയ പരാമര്‍ശങ്ങളിലൂടെ രാഹുല്‍ രാജ്യത്തിന്‍റെ അന്തസ്സ് നഷ്‌ടപ്പെടുത്തിയെന്നും ദുബെ ആരോപിച്ചു.

Also Read: ഉരുളക്കിഴങ്ങ് സംഭരണ കേന്ദ്രത്തിന്‍റെ മേൽക്കൂര തകർന്നു; 8 മരണം

ABOUT THE AUTHOR

...view details