ന്യൂഡൽഹി: വിവാദങ്ങൾക്കും നിയമപോരാട്ടത്തിനുമിടയിൽ ഇഷ്‌ടഭക്ഷണം അസ്വദിച്ച് കഴിക്കുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ചിത്രം ശ്രദ്ധനേടുന്നു. അടുത്തിടെ രാഹുൽ, ഭക്ഷണ ലേഖകനും നടനുമായ കുനാൽ വിജയകറുമായുള്ള ചർച്ചയ്‌ക്കിടെ തന്‍റെ ഭക്ഷണ ശീലത്തെക്കുറിച്ച് വെളിപ്പെടുത്തുകയും 'ഖാനേ മേ ക്യാ ഹേ' എന്ന യുട്യൂബ് ചാനലിന് വേണ്ടി അഭിമുഖം നൽുകുകയും ചെയ്‌തിരുന്നു. തന്‍റെ സഹോദരി പ്രിയങ്ക ഗാന്ധിയ്‌ക്ക് പാചകം അറിയില്ലെന്നും അതേസമയം അമ്മയായ സോണിയ ഗാന്ധി മികച്ച ഒരു പാചകക്കാരിയാണെന്നും രാഹുൽ അഭിമുഖത്തിൽ വെളിപ്പെടുത്തി.
യുട്യൂബ് ചാനലിന് നർകിയ അഭിമുഖത്തിന്‍റെ ചെറിയൊരു ഭാഗം രാഹുൽ തന്‍റെ ഇൻസ്‌റ്റഗ്രാം പേജിൽ പങ്കുവച്ചിരുന്നു. കുനാൽ വിജയകറുമായുള്ള സംഭാഷണത്തിനിടെ ഓൾഡ് ഡൽഹിയിലെ പ്രിയ പലഹാരങ്ങളും താരം കഴിച്ചു. ആരാണ് മികച്ച ഭക്ഷണം ഉണ്ടാക്കുന്ന രാഷ്‌ട്രീയക്കാരനെന്ന ചോദ്യത്തിന് ലാലു പ്രസാദ് യാദവ് എന്നാണ് രാഹുൽ മറുപടി നൽകിയത്. അതേസമയം ഇഷ്‌ടഭക്ഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് മധുരമുള്ള ഭക്ഷണ പഥാർഥങ്ങൾ എന്നായിരുന്നു കോൺഗ്രസ് നേതാവിന്‍റെ മറുപടി.
ഇഷ്‌ടവിഭവങ്ങൾ ആസ്വദിച്ച് രാഹുൽ: മധുരപലഹാരങ്ങളിൽ, ഫ്രഞ്ച് മധുരപലഹാരങ്ങളേക്കാൾ 'ഇന്ത്യൻ മിഠായി'യാണ് താൻ കൂടുതൽ ഇഷ്‌ടപ്പെടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാവിലെ കാപ്പിയും വൈകിട്ട് ചായയുമാണ് ശീലം. പഴയ ഡൽഹിയിലെ മാത്യമഹൽ മാർക്കറ്റും ബംഗാളി മാർക്കറ്റും സന്ദർശിച്ച രാഹുൽ ഗാന്ധി ഈ പ്രദേശങ്ങളിലെ പ്രിയ വിഭവങ്ങൾ എല്ലാം കഴിച്ചാണ് മടങ്ങിയത്. ബംഗാൾ മാർക്കറ്റിലെ നാത്തു മധുരപലഹാരക്കടയിൽ നിന്ന് 'ഗോൾഗപ്പാസ്' ആലു ടിക്കിയും മാട്ടിയ മഹലിൽ നിന്ന് 'മൊഹബത് കാ ഷർബത്തു'മാണ് രാഹുൽ പരീക്ഷിച്ചത്.