ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി ട്രാക്‌ടർ യാത്ര നടത്തി രാഹുല്‍ ഗാന്ധി. ട്രാക്‌ടറിലാണ് രാഹുൽ പാർലമെന്‍റിലെത്തിയത്. പാർതപ് സിങ് ബജ്‌വ, ദീപേന്ദർ ഹൂഡ, ഗുർജീത് ഓജ്‌ല, രവ്‌നീത് ബിട്ടു എന്നീ എംപിമാരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. നിയമങ്ങള്‍ക്കെതിരെയുള്ള വാചകള്‍ എഴുതിയ പ്ലക്കാർഡുകള്‍ ഉയർത്തിപ്പിടിച്ചായിരുന്നു രാഹുലിന്‍റെ യാത്ര.
കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണെമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്ലക്കാർഡിലുള്ളത് കര്‍ഷകരുടെ സന്ദേശമാണ്. അതുകൊണ്ടാണ് ഞാൻ ഇത് ഇവിടെ എത്തിച്ചത്. പുതിയ കാർഷിക നിയമങ്ങള്‍ കര്‍ഷകർക്കുവേണ്ടിയുള്ളതല്ല മറിച്ച് മുതലാളിമാർക്ക് വേണ്ടിയുള്ളതാണെന്നും, അതിനാൽ നിയമം പിൻവലിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിഷേധത്തിനിടെ കോൺഗ്രസ് ജനറൽ സെക്രട്ടറിയും വക്താവുമായ രൺദീപ് സിങ് സുർജേവാലയെ പൊലീസ് കസ്റ്റഡിയിലെടുത്തു.