റാഞ്ചി:ബിജെപി നേതാവ് അമിത് ഷായ്‌ക്കെതിരെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അധിക്ഷേപ പരാമര്‍ശം നടത്തിയയെന്ന കേസില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി നാളെ. ഇന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് അംബുജ് നാഥാണ് കേസില്‍ വിധി പറയാന്‍ ബുധനാഴ്‌ചത്തേക്ക് മാറ്റിയത്. ചായ്‌ബാസയിൽ നടന്ന കോൺഗ്രസ് പാർട്ടി യോഗത്തിൽ ബിജെപി നേതാവ് അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയെന്നതാണ് കേസ്.
ബിജെപി നേതാവ് നവീൻ ഝായാണ് രാഹുലിനെതിരെ കോടതിയ സമീപിച്ചത്. രാഹുല്‍ ഗാന്ധിക്കെതിരായ കേസില്‍ കീഴ്‌ക്കോടതി നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയിലാണ് നാളെ ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി പറയുക. ഇതിന് മുമ്പായി ഇരുവിഭാഗങ്ങളുടെയും വാദങ്ങളുടെ ചുരുക്ക രൂപം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കൊലയാളി പരാമര്‍ശവും രാഹുല്‍ ഗാന്ധിക്കെതിരെയുള്ള കേസും:2018ല്‍ ചായ്‌ബാസയില്‍ നടന്ന കോണ്‍ഗ്രസ് പരിപാടിക്കിടെയാണ് അന്നത്തെ ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷായെക്കുറിച്ച് പരാമര്‍ശമുണ്ടായത്. 'കൊലപാതകിക്ക് ബിജെപിയില്‍ മാത്രമെ ദേശീയ അധ്യക്ഷനാകാന്‍ സാധിക്കൂ. കോണ്‍ഗ്രസില്‍ അതൊന്നും നടക്കില്ല' - ഇങ്ങനെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ നിരവധി ബിജെപി നേതാക്കള്‍ രംഗത്തെത്തി. പ്രതിഷേധങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും കാരണമായി. അദ്ദേഹത്തിന്‍റെ പരാമര്‍ശം ആക്ഷേപകരമാണെന്നും അത് അമിത് ഷായുടെ പ്രതിച്ഛായയ്‌ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവ് നവീൻ ഝാ റാഞ്ചി കോടതിയെ സമീപിക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് റാഞ്ചിയിലെ മജിസ്ട്രേറ്റ് കോടതിയാണ് ആദ്യം രാഹുല്‍ ഗാന്ധിക്ക് നോട്ടിസ് അയച്ചത്. അടുത്ത ദിവസം കോടതിയില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്. എന്നാല്‍ ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.