കേരളം

kerala

Rahul Gandhi Birthday | രാഹുൽ ഗാന്ധിക്ക് ഇന്ന് 53-ാം ജന്മദിനം; ട്വിറ്ററില്‍ ട്രെൻഡ്, ആശംസകൾ നേർന്ന് നേതാക്കൾ

By

Published : Jun 19, 2023, 11:45 AM IST

Updated : Jun 19, 2023, 12:42 PM IST

മല്ലികാർജുൻ ഖാർഗെ, ഡികെ ശിവകുമാർ, എം കെ സ്റ്റാലിൻ, കനിമൊഴി, കെ സി വേണുഗോപാൽ, ബി വി ശ്രീനിവാസ് തുടങ്ങി നിരവധി നേതാക്കൾ 53-ാം ജന്മദിനം ആഘോഷിക്കുന്ന രാഹുൽ ഗാന്ധിക്ക് ആശംസകൾ നേർന്നു.

Leaders greet Rahul Gandhi on Birthday  Rahul Gandhi  Rahul Gandhi Birthday  Rahul Gandhi birthday wishes  രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധി ജന്മദിനം  രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് നേതാക്കൾ  ഡി കെ ശിവകുമാർ  എം കെ സ്റ്റാലിൻ  കനിമൊഴി  മല്ലികാർജുൻ ഖാർഗെ  രാഹുൽ ഗാന്ധി ജന്മദിനം ട്വിറ്റർ  D K Shivakumar  Mallikarjun Kharge  Kanimozhi  M K Stalin
Rahul Gandhi Birthday

ഇന്ന് 53-ാം ജന്മദിനം ആഘോഷിക്കുന്ന രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകളുമായി നേതാക്കൾ. #HappyBirthdayRahulGandhi ട്വിറ്ററിലെ രാഷ്‌ട്രീയ വിഭാഗത്തിലെ ടോപ്പ് ട്രെൻഡിംഗിലാണ്. മല്ലികാർജുൻ ഖാർഗെ, ഡി കെ ശിവകുമാർ, എം കെ സ്റ്റാലിൻ, കനിമൊഴി തുടങ്ങി നിരവധി പേരാണ് രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയത്.

'രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ. ഭരണഘടന മൂല്യങ്ങളോടുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയും പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ കാണിക്കുന്ന ധൈര്യവും പ്രശംസനീയമാണ്.

നിങ്ങൾ ഭരണകൂടത്തോട് നിരന്തരം സത്യങ്ങൾ വിളിച്ചുപറയുന്നത് തുടരുകയും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ശബ്‌ദമാകുകയും ചെയ്യട്ടെ, അനുകമ്പയുടെയും ഐക്യത്തിന്‍റെയും സന്ദേശം പ്രചരിപ്പിക്കുക'. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ (Mallikarjun Kharge) ട്വിറ്ററിൽ എഴുതി.

ജന്മദിനാശംസകളുമായി ഡി കെ ശിവകുമാർ (D K Shivakumar) : കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നു.

പൊതുസേവനത്തോടുള്ള നിങ്ങളുടെ സമർപ്പണവും പ്രതിബദ്ധതയും ശരിക്കും പ്രചോദനകരമാണ്. ഈ വർഷം നിങ്ങൾക്ക് വളരെയധികം സന്തോഷവും നല്ല ആരോഗ്യവും നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന തരത്തിൽ കൂടുതൽ ശക്തിയും ലഭിക്കട്ടെ.' ശിവകുമാർ ട്വിറ്ററിൽ കുറിച്ചു.

ആശംസകൾ നേർന്ന് എം കെ സ്റ്റാലിൻ (M K Stalin) : തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും കോൺഗ്രസ് നേതാവിനെ അഭിവാദ്യം ചെയ്യുകയും പ്രതിപക്ഷ ഐക്യം ആവർത്തിക്കാൻ ഈ അവസരം ഉപയോഗിക്കുകയും ചെയ്‌തു.

'പ്രിയ സഹോദരൻ രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ. ഇന്ത്യയുടെ ജനാധിപത്യ ധർമ്മം സംരക്ഷിക്കാൻ നമുക്ക് ഒരു നീണ്ട യാത്രയുണ്ട്. നമുക്ക് ഒരുമിച്ച് മാർച്ച് ചെയ്യാം.' തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു.

ഡിഎംകെ എംപി കനിമൊഴി (Kanimozhi):തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനൊപ്പംസഹോദരി കനിമൊഴിയും രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്നു.

'രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ.. ഇന്ത്യയുടെ വൈവിധ്യം സംരക്ഷിക്കുന്നതിനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം പുനഃസ്ഥാപിക്കുന്നതിനുമായി നടക്കുന്ന നമ്മുടെ പോരാട്ടത്തിന് വലിയ പ്രതീക്ഷ നൽകുന്ന ഫാസിസത്തിനെതിരായ അദ്ദേഹത്തിന്‍റെ പാതയിൽ ആരോഗ്യവും സന്തോഷവും വിജയവും നേരുന്നു.'

'ഇരുണ്ട കാലത്തിന്‍റെ വെളിച്ചമാണ് അദ്ദേഹം', കെ സി വേണുഗോപാൽ (K C Venugopal) : 'വികസിതവും സുരക്ഷിതവും സമാധാനം കാംക്ഷിക്കുന്നതുമായ ഇന്ത്യയെ സ്വപ്‌നം കാണുന്ന രാഹുൽ ഗാന്ധി ഈ ഇരുണ്ട കാലത്ത് വെളിച്ചത്തിന്‍റെ വിളക്കാണെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ പറഞ്ഞു.

അദ്ദേഹത്തിന്‍റെ നിസ്വാർഥ പോരാട്ടത്തിനും ഉൾക്കൊള്ളാനുള്ള പ്രതിബദ്ധതയ്ക്കും പുരോഗമന ചിന്തയ്ക്കും ദരിദ്രർക്കും പീഡിതർക്കും വേണ്ടിയുള്ള സമർപ്പണത്തിനും അഭിവാദ്യം. ജന്മദിനാശംസകൾ നേരുന്നു!' എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ട്വിറ്ററിൽ കുറിച്ചു.

നിരവധി കോൺഗ്രസ് നേതാക്കളും തങ്ങളുടെ നേതാവിന് ആശംസകൾ നേർന്നു. 'എക്കാലത്തെയും ഏറ്റവും ധീരനും നിർഭയനുമായ നേതാവിന് ജന്മദിനാശംസകൾ, സ്നേഹത്തിന്‍റെ രാഷ്ട്രീയത്തിന്‍റെ യഥാർഥ ബ്രാൻഡ് അംബാസഡർ, യുവ ഇന്ത്യയുടെ പ്രചോദനം.'

ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ശ്രീനിവാസ് ബി വി (Srinivas B V) ട്വീറ്റ് ചെയ്‌തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ജന്മദിനാശംസകൾ നേർന്ന് ഡൽഹിയിലെ എഐസിസി ആസ്ഥാനത്തിന് പുറത്ത് നിരവധി പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.

Last Updated : Jun 19, 2023, 12:42 PM IST

ABOUT THE AUTHOR

...view details

റിലേറ്റഡ് ആർട്ടിക്കിൾ