കേരളം

kerala

ETV Bharat / bharat

ഭാരത് ജോഡോ യാത്ര 2.0; മണിപ്പൂരിൽ നിന്ന് മുംബൈയിലേക്ക്, 'ഭാരത് ന്യായ് യാത്ര'യുമായി രാഹുൽ ഗാന്ധി - ഭാരത് ന്യായ് യാത്ര

Bharat Jodo Yatra 2.0: ഇംഫാലിൽ നിന്ന് ജനുവരി 14 ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ 'ഭാരത് ന്യായ് യാത്ര' ഫ്ലാഗ് ഓഫ് ചെയ്യും.

Bharat Nyay Yatra  ഭാരത് ജോഡോ യാത്ര  ഭാരത് ന്യായ് യാത്ര  Rahul Gandhi Congress
Congress Bharat Nyay Yatra

By ETV Bharat Kerala Team

Published : Dec 27, 2023, 6:45 PM IST

ന്യൂഡൽഹി:കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിന് ജനുവരി 14ന് തുടക്കമാവും (Rahul Gandhi Bharat Nyay Yatra from Manipur to Mumbai). മണിപ്പൂർ മുതൽ മുംബൈ വരെ 'ഭാരത് ന്യായ് യാത്ര' എന്ന പേരിലാണ് യാത്ര. ജനുവരി 14ന് മണിപ്പൂർ മുതൽ മുംബൈ വരെ, 14 സംസ്ഥാനങ്ങളും 85 ജില്ലകളും ഉൾക്കൊള്ളുന്ന ഭാരത് ന്യായ് യാത്ര സംഘടിപ്പിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെസി വേണുഗോപാൽ ബുധനാഴ്‌ച അറിയിച്ചു (Congress 'Bharat Nyay Yatra').

രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര കന്യാകുമാരി മുതൽ കശ്‌മീർ വരെയാണ് നടന്നത്. ഇക്കുറി കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് യാത്ര തുടങ്ങണമെന്നാണ് കോൺഗ്രസ് പ്രവർത്തക സമിതി അഭിപ്രായപ്പെട്ടതെന്ന് ഡൽഹിയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കവെ കെസി വേണുഗോപാൽ പറഞ്ഞു. 'കന്യാകുമാരി മുതൽ കാശ്‌മീർ വരെ 4,500 കിലോ മീറ്റർ സഞ്ചരിച്ചാണ് രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നയിച്ചത്.

ഇന്ത്യൻ രാഷ്‌ട്രീയത്തിലെ തന്നെ ചരിത്ര യാത്രയായി മാറിയ ഭാരത് ജോഡോ യാത്രയിൽ നിന്നുള്ള അനുഭവം ഉൾക്കൊണ്ടാണ് അദ്ദേഹം 'ഭാരത് ന്യായ് യാത്ര' നടത്തുന്നത്. ഈ രാജ്യത്തെ സ്‌ത്രീകളുമായും യുവാക്കളുമായും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹവുമായും ഈ യാത്രയിലൂടെ രാഹുൽ ഗാന്ധി ആശയവിനിമയം നടത്തും'- കെസി വേണുഗോപാൽ പറഞ്ഞു.

മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമ ബംഗാൾ, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ 6200 കിലോ മീറ്റർ സഞ്ചരിച്ചാണ് യാത്ര മഹാരാഷ്‌ട്രയിൽ സമാപിക്കുക. 'യാത്ര 14 സംസ്ഥാനങ്ങളും 85 ജില്ലകളും ഉൾക്കൊള്ളുന്നു. ഭാരത് ന്യായ് യാത്രയിൽ ബസുകൾക്കൊപ്പം ചെറിയ കാൽനട യാത്രകളും ഉണ്ടാകും," എഐസിസി ജനറൽ സെക്രട്ടറി പറഞ്ഞു.

ജനുവരി 14 ന് ഇംഫാലിൽ നിന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്യുകയെന്നും വേണുഗോപാൽ അറിയിച്ചു. 'ഞങ്ങൾ ഇതിനകം തെക്ക്-വടക്ക് യാത്ര ചെയ്‌തു. ഈ യാത്ര കിഴക്ക്-പടിഞ്ഞാറ് മേഖലയിലേക്കാണ്.

മണിപ്പൂരില്ലാതെ നമുക്ക് എങ്ങനെ ഒരു യാത്ര നടത്താൻ കഴിയും. മണിപ്പൂരിലെ ജനങ്ങളുടെ വേദന മാറ്റാൻ ഞങ്ങൾ ശ്രമിക്കും'- യാത്രയുടെ ആരംഭത്തിന് നോർത്ത് ഈസ്റ്റ് എന്തുകൊണ്ട് തെരഞ്ഞെടുത്തു എന്ന ചോദ്യത്തിന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്‍റെ മറുപടി ഇങ്ങനെ.

അതേസമയം ജനുവരി 30 നാണ് ഭാരത് ജോഡോ യാത്രയ്‌ക്ക് സമാപനമായത്. 145 ദിവസത്തെ യാത്രയിൽ നിരവധി പാർട്ടി നേതാക്കൾ രാഹുൽ ഗാന്ധിക്കൊപ്പം ചേർന്നിരുന്നു. കർണാടക, തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പുകളിൽ കൈവന്ന വിജയങ്ങളിൽ ഭാരത് ജോഡോ യാത്രയ്‌ക്ക് മുഖ്യ പങ്കുണ്ടെന്നാണ് കോൺഗ്രസിന്‍റെ വിലയിരുത്തൽ.

READ ALSO:Bharat Jodo Yatra 2.0| ഭാരത് ജോഡോ യാത്ര 2.0: ഇത്തവണ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്?, ലക്ഷ്യം തെരഞ്ഞെടുപ്പ്

ABOUT THE AUTHOR

...view details